*ദൈവദശകം ആഗോള പ്രാർഥനാസംഗമം മാഹിയിലും നടത്തി*

*ദൈവദശകം ആഗോള പ്രാർഥനാസംഗമം മാഹിയിലും നടത്തി*

മാഹി: ശ്രീനാരായണ ഗുരുദേവന്റെ ദൈവദശകത്തെ ആസ്പദമാക്കി 50 രാജ്യങ്ങളിലായി പത്തുലക്ഷം പേർ പങ്കെടുക്കുന്ന ആഗോള പ്രാർഥനാസംഗമത്തിന്റെ ഭാഗമായി മാഹിയിലും സമൂഹപ്രാർഥന നടത്തി.

എസ്.എൻ.ഡി.പി. മാഹി യൂണിയന്റെയും ജി.ഡി.പി.എസ്. മാഹി യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ മാഹി കോ-ഓപ് കോളേജ് അങ്കണത്തിൽ 'ഒരു ലോകം, ഒരു പ്രാർഥന' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.

അഡ്വ. ടി. അശോക് കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 

 സജിത് നാരായണൻ അധ്യക്ഷത വഹിച്ചു. ഗംഗാധരൻ, മഹേഷ്, പി.സി. ദിവാനന്ദൻ, അലങ്കാർ രാജേഷ് എന്നിവർ സംസാരിച്ചു. 

കല്ലാട്ട് പ്രേമൻ സ്വാഗതവും അശോക് കെ.പി. നന്ദി യും പറഞ്ഞു.