*അന്തർ ദേശീയ ചിത്രകലാ ക്യാമ്പ്: വർണ്ണാഭമായി മാഹിയിൽ സമാപിച്ചു*

*അന്തർ ദേശീയ ചിത്രകലാ ക്യാമ്പ്: വർണ്ണാഭമായി മാഹിയിൽ സമാപിച്ചു*

മയ്യഴിപുഴയും അറബികടലും സംഗമിക്കുന്ന പുഴയോര നടപ്പാതയിലെ ടാഗോർ പാർക്കിൽ നടന്ന അന്തർ ദേശീയ ചിത്രകലാ ക്യാമ്പ് വർണ്ണാഭമായി സമാപിച്ചു. ഇൻ ആർട്ട് വേൾഡിന്റെയും ചെന്നൈ തപസ്യ ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ക്യാമ്പിൽ വിവിധ രാജ്യങ്ങളിൽ നിന്നായി പ്രശസ്തരായ 60 ൽപരം ചിത്രകാരന്മാർ പങ്കെടുത്തു. മാഹിയിലെ വിനോദസഞ്ചാര മേഖലയിലെ സാധ്യതകളെ കുറിച്ചും, ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ചും സമൂഹത്തെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചത്. ചിത്രകല ക്യാമ്പ് മാഹി റിജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസ് ഉദ്ഘാടനം ചെയ്തു. പോലീസ് സുപ്രണ്ട് ബി.ധനശേഖരൻ അധ്യക്ഷത വഹിച്ചു. കലൈമാമണി ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തി.


വരയോടൊപ്പം സംഗീതവും കൂടി ചേർന്നതോടെ ക്യാമ്പ് മനോഹരമായിമാറി. പ്രകൃതിയുടെ മനോഹാരിതയും ലഹരിയുടെ ബോധവൽക്കരണവും കൂടി വിഷയമാക്കി കാലത്തു മുതൽ നടന്ന ക്യാമ്പിന്റെ സമാപന സമ്മേളനം അഡ്വ.ടി.അശോക് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ എബി എൻ ജോസഫ് മുഖ്യാതിഥിയായിരുന്നു. മയ്യഴി നഗരസഭ മുൻ കൗൺസിലർ സത്യൻ കേളോത്ത്, ചെന്നൈ തപസ്യ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ ജയപ്രകാശ്, അജന്ത ദാസ്, അനീസ് ആൻസി, ആഷ ലൈല, ഷിംന, അനിത ബട്ടാരൈ തുടങ്ങിയവർ സംസാരിച്ചു. ചിത്രകാരൻമാർക്കുള്ള ഉപഹാരങ്ങളും ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.


അനിത ബട്ടാറായ് (നേപ്പാൾ), റീന പ്രജാപതി (ഗുജറാത്ത്), ദിഗാ മേർമണ്ടവ്കർ (മഹാരാഷ്ട്ര), അശ്വിനി, ലക്ഷ്മി പേടകം, കമൽ പ്രിത് (കർണ്ണാടക), ശരവണൻ വരദരാജൻ (തമിഴ് നാട്), ആഷാ ലൈല, ഷിംന, സുരേഷ്, ജയന്തി മുരുകേശ്, മൈഥിലി, ബീന ജോൺ, അമുതശാന്തി, ഇ.സഞ്ജയ് ഗാന്ധി, സുരേഷ് (ചെന്നൈ), ഗായത്രി ദേവി, ആദർശ അജയ്, അക്വീല അഗ്നസ്, കെ.കെ.സുനിൽ കുമാർ, ജീവൻ ചി, അഭിലാഷ് ചിത്രമൂല, രാധിക രഞ്ചിത്ത്, ബിജു സെൻ, മാനസ ജയകുമാർ, എൻ.കെ.അജിത്, പ്രദീപ് ചൊക്ലി, സജില പെരളശേരി, മഹേഷ് മാറോളി, റോയ് കരേത്ര, ഡോ:ജോഗി പല്ലത്തന, മൻരേഷ എം കക്കാട്ട് (കേരള), സതി ശങ്കർ, എഞ്ചിനീയർ ആശ്രയ എസ് പ്രശാന്ത്, സുരേന്ദ്രൻ, സജീവ് സെൻ (പുതുച്ചേരി) തുടങ്ങിയ ചിത്രകാരന്മാരാണ് മയ്യഴിയുടെ പ്രകൃതി ലാവണ്യവും, ഇന്തോ - ഫ്രഞ്ച് സംസ്കൃതിയുടെ ശേഷിപ്പുകളും ക്യാൻവാസുകളിൽ ഒപ്പിയെടുത്തത്.