റീജേഷ് രാജന്റെ ‘അക്ഷരക്കൂട്ടുകൾ’ പ്രകാശനം ചെയ്തു
മാഹി: റീജേഷ് രാജൻ രചിച്ച അക്ഷരക്കൂട്ടുകൾ പുസ്തകം പ്രകാശനം ചെയ്തു. മാഹി എക്സൽ പബ്ലിക് സ്കൂളിൽ നടന്ന ചടങ്ങിൽ മാഹി എം.എൽ.എ. അഡ്വ. ടി. അശോക് കുമാർ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സതി എം. കുറുപ്പ് പുസ്തകം ഏറ്റുവാങ്ങി.
മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കവി ആനന്ദ് കുമാർ പറമ്പത്ത് പുസ്തകപരിചയം നടത്തി. ഡോ. പി. രവീന്ദ്രൻ മുഖ്യാതിഥിയായി.
എം. മുസ്തഫ മാസ്റ്റർ, സത്യൻ കേളോത്ത്, രാജലക്ഷ്മി, വടക്കൻ ജനാർദനൻ എന്നിവർ ആശംസകൾ നേർന്നു. ഗ്രന്ഥകാരൻ റീജേഷ് രാജൻ മറുപടി പ്രസംഗം നടത്തി. വേണു ദാസ് മൊകേരി സ്വാഗതവും എക്സൽ പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ പ്രിയേഷ് പി. നന്ദിയും പറഞ്ഞു.