സി.ഐ ടി യു നേതാവ് കെ.പി സഹദേവൻ വിട പറഞ്ഞു

സി.ഐ ടി യു നേതാവ് കെ.പി സഹദേവൻ വിട പറഞ്ഞു

കണ്ണൂർ: സി പി എമ്മിൻ്റെ കണ്ണൂരിലെ മുതിർന്ന നേതാവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ സ. കെ പി സഹദേവൻ നിര്യാതനായി.
ഇന്ന് വൈകുന്നേരം 4 മണി വരെ കണ്ണൂർ എകെജി ആശുപത്രിയിലും തുടർന്ന് കക്കാട് തുളിച്ചേരി കോർജാൻ സ്‌കൂളിന് പുറകിലുള്ള വസതിയിലും പൊതുദർശനം.ഒക്ടോബർ 24 ന് ശനിയാഴ്‌ച രാവിലെ 9.00 മണിമുതൽ സിപിഐ(എം) ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലും വൈകുന്നേരം 3.00 മണി മുതൽ സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് ശേഷം 4.00 മണിക്ക് പയ്യാമ്പലത്ത് സംസ്ക‌ാരം.