ദേശീയ ചിത്രകലാ ക്യാമ്പ് നാളെ മാഹിയിൽ
ദേശീയ ചിത്രകലാ ക്യാമ്പ് നാളെ (24/10/26) രാവിലെ 10 മണിക്ക് മാഹി പുഴയോര നടപ്പാതയിലെ ടാഗോർ പാർക്കിൽ വെച്ച് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. പോലിസ് സുപ്രണ്ട് ബി.ധനശേഖരൻ സംബന്ധിക്കും. ഇൻ ആർട്ട് വേൾഡിന്റെയും ചെന്നൈ തപസ്യ ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ
നടക്കുന്ന ക്യാമ്പിൽ വിവിധ രാജ്യങ്ങളിൽ നിന്നായി പ്രശസ്തരായ 60 ൽ പരം ചിത്രകാരന്മാർ പങ്കെടുക്കുമെന്ന് ഡയരക്ടർ ജയപ്രകാശ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മാഹിയിലെ വിനോദസഞ്ചാര മേഖലയിലെ സാധ്യതകളെ കുറിച്ചും, ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ചും സമൂഹത്തെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിന്റെ സമാപന സമ്മേളനം വൈകുന്നേരം 4 മണിക്ക് അഡ്വ.ടി.അശോക് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് മുഖ്യാഥിതിയായിരിക്കും.
ക്യാമ്പിന്റെ ഭാഗമായി നടത്തിയ ചിത്രരചന മത്സരങ്ങളിൽ വിജയികളായവർക്ക് ക്യാമ്പിൽ വെച്ച് സമ്മാനങ്ങൾ നൽകുമെന്നും വാർത്താ സമ്മേളനത്തിൽ ചിത്രകാരന്മാരായ അനിസ്,ഷിംന എന്നിവർ അറിയിച്ചു.