ഐ.കെ.കുമാരൻ സ്കൂൾ: അദ്ധ്യാപകരെ സ്ഥലം മാറ്റിയതിൽ പ്രതിക്ഷേധം

ഐ.കെ.കുമാരൻ സ്കൂൾ: അദ്ധ്യാപകരെ സ്ഥലം മാറ്റിയതിൽ പ്രതിക്ഷേധം

പന്തക്കൽ പി എം ശ്രീ ഐ.കെ കുമാരൻ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിക്ഷേധം. അദ്ധ്യായന വർഷത്തിന്റെ പകുതിയിൽ വെച്ച് 13 ഓളം അധ്യാപകരെയാണ് ഒരുമിച്ച് സ്ഥലം മാറ്റിയിരിക്കുന്നത്. കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്ന രീതിയിലുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തലതിരിഞ്ഞ തീരുമാനത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് രക്ഷിതാക്കൾ സ്കൂളിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. നിലവിലെ അധ്യാപകരെ  ഈ അദ്ധ്യായന വർഷം കഴിയുന്നതുവരെ സ്കൂളിൽ നിലനിർത്തണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് രക്ഷിതാക്കൾ വൈസ് പ്രിൻസിപ്പൽ ഓഫിസിനു മുന്നിൽ  പ്രതിക്ഷേധിച്ചത്. പുതുച്ചേരി വിദ്യാഭ്യാസ മന്ത്രിയുമായി സംസാരിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് എം.എൽ.എ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കൾ സമരം താത്കാലികമായി അവസാനിപ്പിച്ചു. എസ്.എം.സി. ചെയർമാൻ പ്രേമൻ, മനോജ് കുമാർ , ദിവ്യ, രാകേഷ്.വി.എം എന്നിവർ സമരത്തിന് നേതൃത്വം നൽകി.