ഈസ്റ്റ്പള്ളൂർ സർവ്വീസ് റോഡിൽ ലോറി ഇടിച്ച് ഒരാൾ മരിച്ചു
പള്ളൂർ: തലശ്ശേരി മാഹി ബൈപ്പാസിൽ ഈസ്റ്റ് പള്ളൂരിലേ സർവ്വീസ് റോഡിൽ ജിയോ പെട്രോൾ പമ്പിന് മുൻവശത്ത് ലോറിയിച്ച് ഒരാൾ മരണപ്പെട്ടു. ഇന്ന് രാവിലെ തലശ്ശേരി ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് അപകടം.കോടിയേരി കൃഷ്ണ നിവാസിൽ മനോജ് കുമാർ ( 59) ആണ് മരണപ്പെട്ടത്.