ക്ഷേത്രമുറ്റത്തെ സാഹിത്യസംവാദം
സാഹിത്യതീരം അറുപതാമത് ലക്കം ശ്രദ്ധേയമായി
ശ്രീകണ്ഠപുരം:
പ്രതിമാസ പുഴയോര പുസ്തക ചർച്ചാ വേദിയായ സാഹിത്യ തീരത്തിൻ്റെ
അറുപതാമത് പുസ്തക ചർച്ചയും
യുവ കവയിത്രി മുഹ്സി
ന മൂസാൻ്റെ
'നീലനീരിൻ്റെ മടിയിൽ'
കവിതാ സമാഹാര
പ്രകാശനവും നടത്തി.
നിയമ ബിരുദം നേടിയ അനിൽ വർഗീസിനുള്ള ആദരവും ഇതോടനുബന്ധിച്ച് നടന്നു.
ശ്രീകണ്ഠപുരം മുത്തപ്പൻ ക്ഷേത്രമുറ്റത്ത് നടന്ന പരിപാടി
എഴുത്തുകാരൻ
എ പത്മനാഭൻ ഉദ്ഘാടനം ചെയ്തു.കവിതാസമാഹാര പ്രകാശനവും അദ്ദേഹം നിർവഹിച്ചു.ഷിനോജ് കെ ആചാരിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുൻ ശ്രീകണ്ഠപുരം മുനിസിപ്പല്‍ ചെയർപേഴ്സൺ ഡോ. കെ.വി ഫിലോമിന മുഖ്യാതിഥിയായി.
ഡോ. പി.വി സ്വപ്നമോൾ വിഷയാവതരണം നടത്തി.
സി.പി ചെങ്ങളായി പുസ്തകമേറ്റുവാങ്ങി. അയനത്ത് മുകുന്ദൻ പുസ്തക പരിചയം നടത്തി.
സിനി പ്രദീഷ്, ടി. ഗംഗാധരൻ, ബഷീർ പെരുവളത്ത് പറമ്പ്, പ്രകാശൻ പുത്തൂർ, എം ഉണ്ണികൃഷ്ണൻ, സരിത കാവുമ്പായി, ലിജു ജേക്കബ്, ഹാഷിം സീരകത്ത്, ജോൺസൺ തുടിയൻപ്ലാക്കൽ, രാജേഷ് കുറുമാത്തൂർ, എ. അജയൻ, പി.കെ ഹരിദാസൻ, സുമ ഗോപി, രഞ്ജിത്ത് മലപ്പട്ടം, എൻ.കെ.എ. ലത്തീഫ് മാസ്റ്റർ, ടി.പി നിഷ, അനിൽ വർഗീസ് എന്നിവര്‍ പ്രസംഗിച്ചു.മുഹ്സിന മുസാൻ മറുപടിപ്രസംഗം നടത്തി.