അഖിലേന്ത്യാതലത്തിൽ നടന്ന ഐ. ടി. ഐ പരീക്ഷയിൽ കേരള സംസ്‌ഥാനത്ത് ഒന്നാം റാങ്കിന് മാഹി ചാലക്കര സ്വദേശിയായ കെ.അഭിജിത്ത് അർഹനായി.

അഖിലേന്ത്യാതലത്തിൽ നടന്ന ഐ. ടി. ഐ പരീക്ഷയിൽ കേരള സംസ്‌ഥാനത്ത് ഒന്നാം റാങ്കിന് മാഹി ചാലക്കര സ്വദേശിയായ കെ.അഭിജിത്ത് അർഹനായി.

 2026-ലെ എ. ഐ.ടി.ടി ടി. പരീക്ഷയിൽ കണ്ണൂർ ഐ.ടി.ഐയിലെ വിദ്യാർത്ഥി അഭിജിത്ത് കെ സംസ്ഥാനത്തിന് വേണ്ടി ടോപ്പർ റാങ്ക് കരസ്‌ഥമാക്കി. ചാലക്കരയിലെ കല്ലാണ്ടി മനോജ് ഷീന ദമ്പതികളുടെ മകനാണ്.

വെൽഡർ (സ്‌ട്രക്ചറൽ) ട്രേഡിലാണ് അഭിജിത്ത് ഈ നേട്ടം കരസ്ഥമാക്കിയത്. 
ഐ.ടി.ഐ കണ്ണൂർ പ്ലേസ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ  കോളേജിലെ അധ്യാപകരും സഹപാഠികളും
അഭിജിത്തിനെ അനുമോദിച്ചു

കഴിവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ഏത് മേഖലയിലും വിജയിക്കാമെന്നതിന് ഉദാഹരണമാണ് അഭിജിത്തിന്റെ നേട്ടമെന്ന് ഐ.ടി.ഐ അധികൃതർ പറഞ്ഞു