*മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിജയദശമി ആഘോഷം*
മാഹി: മലബാറിലെ കൊച്ചുഗുരുവായൂർ എന്നറിയപ്പെടുന്ന മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ വിദ്യാരംഭ ചടങ്ങ് നടന്നു. ചെറുകുന്ന് ഗോവിന്ദ ഇല്ലത്തിൽ കൃഷ്ണദാസ് നമ്പൂതിരി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചുകൊടുത്തു.
ക്ഷേത്രത്തിൽ 11 ദിവസങ്ങളിലായി നടന്ന നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിജയദശമി ദിനത്തിൽ നിരവധി കുരുന്നുകൾ വിദ്യാരംഭം കുറിച്ചു. ആഘോഷത്തിന്റെ ഭാഗമായി വാഹനപൂജയും നടന്നു.
നവരാത്രി ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാസംഘങ്ങളുടെ നേതൃത്വത്തിൽ ഭജൻ, ഭക്തിഗാനമേള, നൃത്തപരിപാടികൾ എന്നിവയും അരങ്ങേറി. ക്ഷേത്ര ഭാരവാഹികൾ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.