റിജേഷ് രാജന്റെ ‘അക്ഷരക്കൂട്ടുകൾ’ ശനിയാഴ്ച പ്രകാശനം ചെയ്യും

റിജേഷ് രാജന്റെ ‘അക്ഷരക്കൂട്ടുകൾ’ ശനിയാഴ്ച പ്രകാശനം ചെയ്യും

മാഹി: റിജേഷ് രാജൻ രചിച്ച ‘അക്ഷരക്കൂട്ടുകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ശനിയാഴ്ച (ഒക്ടോബർ 24) രാവിലെ 10ന് എക്സൽ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. പുസ്തക പ്രകാശനത്തോടനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ കവി ആനന്ദ് കുമാർ പറമ്പത്ത്, സീനിയർ മാധ്യമ പ്രവർത്തകൻ കലൈമാമണി ചാലക്കര പുരുഷു, പുസ്തകത്തിന്റെ രചയിതാവ് റിജേഷ് രാജൻ, എക്സൽ പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ പി. പ്രിയേഷ് എന്നിവർ പങ്കെടുത്തു.
മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ പുസ്തകം പ്രകാശനം ചെയ്യും. എക്സൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സതി എം. കുറുപ്പ് പുസ്തകം ഏറ്റുവാങ്ങും. കവി ആനന്ദ് കുമാർ പറമ്പത്ത് പുസ്തകപരിചയം നടത്തും.
ഡോ. പി. രവീന്ദ്രൻ വിശിഷ്ടാതിഥിയാകും. അധ്യാപകൻ വേണുദാസ് മോകരി സ്വാഗതവും പി. പ്രിയേഷ് നന്ദിയും പറയും. എം. മുസ്തഫ, സത്യൻ കേളോത്ത്, വടക്കൻ ജനാർദ്ദനൻ, നോവലിസ്റ്റ് രാജലക്ഷ്മി എന്നിവർ ആശംസകൾ നേരും. ചടങ്ങിൽ കലൈമാമണി ചാലക്കര പുരുഷു അധ്യക്ഷത വഹിക്കും.