*ചാലക്കരയിൽ നാളെ ആർ.എസ്.എസ്. പഥസഞ്ചലനം*

*ചാലക്കരയിൽ നാളെ ആർ.എസ്.എസ്. പഥസഞ്ചലനം*

മാഹി: രാഷ്ട്രീയ സ്വയംസേവക സംഘം (ആർ.എസ്.എസ്.) മാഹി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ വിജയദശമി ദിനമായ നാളെ (ബുധനാഴ്ച) ചാലക്കരയിൽ പഥസഞ്ചലനം നടത്തും.

പള്ളൂർ കോയ്യോടൻ കോറോത്ത് ക്ഷേത്രപരിസരത്തുനിന്ന് വൈകീട്ട് നാലിന് ആരംഭിക്കുന്ന പഥസഞ്ചലനം ഇരട്ടപ്പിലാക്കൂൽ, പള്ളൂർ പോലീസ് സ്റ്റേഷൻ വഴി ചാലക്കര മഹാത്മാഗാന്ധി ഗവ. കോളജ് ഗ്രൗണ്ടിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുപരിപാടിയിൽ സ്വയംസേവകരുടെ ശാരീരിക പ്രദർശനങ്ങൾ അരങ്ങേറും.