*കെ.കെ.ദാമോധരൻ നമ്പ്യാർ നിര്യാതനായി*
പോണ്ടിച്ചേരി കേരള സമാജത്തിന്റെ മുൻകാല പ്രവർത്തകനും പാനൂർ സ്കൂളിലെ റിട്ടയേർഡ് ഹെഡ്മാസ്റ്ററുമായിരുന്ന പോണ്ടിച്ചേരി നടേശൻ നഗറിലെ ശ്രീപദത്തിൽ കെ.കെ.ദാമോദരൻ നമ്പ്യാർ നിര്യാതനായി. ചമ്പാട് കിഴക്കേകണ്ടിയിൽ കുഞ്ഞികൃഷ്ണൻ അടിയോടിയുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ ശാന്തകുമാരിയമ്മ. മക്കൾ കെ.കെ.ദേവരാജൻ (റിട്ട.സൂപ്രണ്ട്), കെ.കെ.സുധീർ (സോഫ്റ്റ്വെയർ എൻജിനീയർ, യു.എസ്.എ), ഡോ. കെ.കെ.രാജീവൻ (പൂനെ). നിര്യാണത്തിൽ കേരള സമാജം അനുശോചനം രേഖപ്പെടുത്തി.