*സ്വർഗ്ഗം നാടക സമാഹാരത്തിന്റെ പുസ്തക പ്രകാശനവും ശീതക്കാറ്റ് ടെലിഫിലിം പോസ്റ്റർ പ്രകാശനവും നടന്നു*.

*സ്വർഗ്ഗം നാടക സമാഹാരത്തിന്റെ പുസ്തക പ്രകാശനവും ശീതക്കാറ്റ് ടെലിഫിലിം പോസ്റ്റർ പ്രകാശനവും നടന്നു*.

മാഹി: കഥാകാരൻ സോമൻ മാഹിയുടെ സ്വർഗ്ഗം എന്ന നാടക സമാഹാരത്തിന്റെയും , ശീതക്കാറ്റ് എന്ന ഷോർട്ട് ഫിലിമിൻ്റെ പോസ്റ്റർപ്രകാശനവും മാഹി പ്രസ്സ് ക്ലബ്ബിലെ സി.എച്ച്.ഗംഗാധരൻ സ്മാരകാ ഹാളിൽ നടന്നു.

ചടങ്ങിന്റെ ഉദ്ഘാടനം മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് നിർവ്വഹിച്ചു. പ്രകാശന കർമ്മം അഡ്വ:ടി അശോക് കുമാർ എം.എൽ.എ നിർവ്വഹിച്ചു.അഡ്വ: പി.കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചാലക്കര പുരുഷു പുസ്തക പരിചയം നടത്തി. എം.എ.കൃഷ്‌ണൻ, എം. അജയ‌കുമാർ,അനീഷ് മടപ്പള്ളി, കെ. സതീഷ് ബാബു,സി.കെ.രാജലക്ഷ്മി, പി.കൃഷ്ണ പ്രസാദ്, എ.സി.എച്ച്.അഷ്റഫ്, പ്രൊഫ: കെ.ഇ. ഇസ്മയിൽ,സുജൻ പന്തക്കൽ സംസാരിച്ചു. രതി രവീന്ദ്രൻ സ്വാഗതവും ഗ്രന്ഥകാരൻ സോമൻമാഹി നന്ദിയും പറഞ്ഞു.