*മാഹി സിവിൽ സപ്ലൈസ്: സൗജന്യ ഗോതമ്പ് വിതരണം നാളെ മുതൽ*

പുതുച്ചേരി സർക്കാർ മാഹി മേഖലയിലെ റേഷൻ കാർഡുകൾക്ക് അനുവദിച്ച ഫെബ്രുവരി, മാർച്ച് മാസത്തെ സൗജന്യ ഗോതമ്പ് നാളെ മുതൽ ഒക്ടോബർ 31വരെ റേഷൻ കടകൾ വഴി വിതരണം ചെയ്യും. 2 കിലോ വിതം 2 മാസത്തെ 4 കിലോ ഗോതമ്പ് സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള കാർഡുടമകൾക്കൊഴികെ രാവിലെ 9 മണി മുതൽ 1 മണി വരെയും ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 6 മണി വരെയും വിതരണം ചെയ്യുന്നതാണ്. പുതുച്ചേരി സർക്കാർ പുതിയതായി ഏർപ്പെടുത്തിയ ആധാറുമായി ബന്ധിപ്പിച്ച EPoS സംവിധാനം വഴി മാത്രമേ വിതരണം നടത്തുകയുള്ളൂ. വിശദവിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ റേഷൻ കട നമ്പർ: 1, 2, 6 & 7 Mob: 7306899601, റേഷൻ കട നമ്പർ: 3,4,5 & 8 Mob: 9496602025 ബന്ധപ്പെടാവുന്നതാണെന്ന് മാഹി സിവിൽ സപ്ലൈസ് സൂപ്രണ്ട് അറിയിച്ചു.