കെ.രാഘവൻമാസ്റ്റർ പുരസ്ക‌ാരം ഹരിപ്പാട് കെ. പി. എൻ. പിള്ളയ്ക്ക്.

കെ.രാഘവൻമാസ്റ്റർ പുരസ്ക‌ാരം ഹരിപ്പാട് കെ. പി.  എൻ.  പിള്ളയ്ക്ക്.

 കോഴിക്കോട് : മലയാള ചലച്ചിത്രഗാനശാഖയെ പച്ചമണ്ണിലേക്ക് പറിച്ചുനട്ട് നാട്ടുപാട്ടിന്റെ ഉറവ വറ്റാത്ത ഹൃദയനൈർമല്യവും ശാസ്ത്രീയസംഗീതത്തിൻ്റെ ലാവണ്യാനുഭൂതിയും ഉൾ ച്ചേർത്ത് പാട്ടുകൾ  ചിട്ടപ്പെടുത്തിയ, കെ.രാഘവൻമാസ്റ്ററുടെ പേരിൽ കെ.പി.എ.സി.  രൂപം നല്‌കിയ കെ.രാഘവൻമാസ്റ്റർ ഫൗണ്ടേഷൻ്റെ 2025 ലെ ഏഴാമത് പുരസ്‌കാരം പ്രശസ്ത സംഗീതജ്ഞൻ, ഹരിപ്പാട് കെ.പി.എൻ.പിള്ളയ്ക്ക് 50,000 രൂപയും പ്രശസ്‌തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം.

 ഏഴ് പതിറ്റാണ്ട് നീണ്ട സംഗീത സപര്യയാണ് ഹരിപ്പാട് കെ.പി.  എൻ.പിള്ളയുടേത്.  1957 ലെ സംസ്ഥാന സ്കൂൾകലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിന് രണ്ടാംസ്ഥാനം.  സ്കൂൾ പഠനകാലത്ത്, ശ്രീകുമാരൻതമ്പിയും എം.ജി.രാധാകൃഷ്ണ‌നും സഹപാഠികൾ.  നാലാം ക്ലാസിൽ പഠിക്കുമ്പോൾ പാട്ടുമത്സരത്തിൽ ഒന്നാം സ്ഥാനവും രാധാകൃഷ്‌ണന് രണ്ടാം സ്ഥാനവും

 സംഗീതരംഗത്ത് ഹരിപ്പാട് ജി.രാമൻകുട്ടിനായർ ഗുരുനാഥനായത് ജീവിതത്തിൽ വഴിത്തിരിവായി തിരുവനന്തപുരം സ്വാതിതിരുന്നാൾ  സംഗീതകോളേജിൽപഠനം.  അവിടെ വിദ്വാൻ കോഴ്സിനു പഠിക്കുമ്പോഴാണ് യേശുദാസ് എത്തുന്നതും പിന്നീട് സുഹൃത്താവുന്നതും.

 ആകാശവാണിക്കും ദൂരദർശനുമായി അയ്യായിരത്തോളം ലളിതഗാനങ്ങൾക്കും നാടകഗാനങ്ങൾക്കും ഭക്തിഗാനങ്ങൾക്കും സംഗീതം നല്‌കി.  ഉയരും ഞാൻ നാടാകെ എന്ന സിനിമയിലെ “മാതള തേനുണ്ണാൻ പാറി പറന്നുവന്ന മാണിക്യക്കുയിലാളേ" എന്ന പ്രശസ്തഗാനം ചിട്ടപ്പെടുത്തി.  പി.സി.369, കാക്കേ കാക്കേ കൂടെവിടെ, അഗ്രഹാരം എന്നീ സിനിമകൾക്കും സംഗീതം ചെയ്തു‌.