അവറോത്ത് ക്ഷേത്രം: നവരാത്രി മഹോത്സവം ആഘോഷിക്കും
ഈസ്റ്റ് പള്ളൂർ ശ്രി അവറോത്ത് വേട്ടക്കൊരുമകൻ - ചുഴലി ഭഗവതി ക്ഷേത്രത്തിൽ വിവിധ പരിപാടികളോടെ നവരാത്രി മഹോൽസവത്തിന് തുടക്കമായി. ദേവിക്ക് പായസം, ഭഗവതി സേവ എന്നീ വഴിപാടുകൾ ഉണ്ടായിരിക്കും. മഹോത്സവത്തിന്റെ പ്രധാന ദിവസങ്ങളായ ഒക്ടോബർ 20, 21 തീയ്യതികളിൽ ഗ്രന്ഥം വെപ്പ്, വാഹനപൂജ എന്നിവ നടക്കുന്നതാണെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.