*മാഹിയിൽ ദേശീയ ചിത്രകല ക്യാമ്പ്*
മാഹി :തപസ്യ ഇൻറർനാഷണൽ ഫൗണ്ടേഷൻ ചെന്നൈയും ഇൻറർനാഷണൽ ആർട്ട് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ മാഹി ടാഗോർ പാർക്കിൽ ഒക്ടോബർ 24ന് ശനിയാഴ്ച ദേശീയ ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഇന്ത്യയിലെയും ബംഗ്ലാദേശ് ,നേപ്പാൾ എന്നിവിടങ്ങളിലെ പ്രശസ്തരായ ചിത്രകാരന്മാർ ക്യാമ്പിൽ പങ്കെടുക്കുന്നു പുതുച്ചേരി ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശം ഉൾപ്പെടുത്തി പുതുച്ചേരിയുടെയും, മാഹിയുടെയും മനോഹാരിത ഉൾപ്പെടുത്തി ഫ്രഞ്ച് സംസ്കൃതിയുടെ, സംഗമഭൂമിയായ മയ്യഴിയെ സഞ്ചാരികളുടെ മനം കവരുന്ന ഒരു കൊച്ചു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുക എന്ന ഉദ്ദേശത്തോടുകൂടിയാണ് മയ്യഴിപ്പുഴയുടെ തീരത്ത് ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഇതോടനുബന്ധിച്ച് പന്തക്കൽ ജനിസിസ് ഇൻറർനാഷണൽ സ്കൂളിൽ വച്ച് വിജയദശമിയോടനുബന്ധിച്ച് മൂന്ന് വയസ്സ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് കളറിംഗ് ,ചിത്രരചന മത്സരങ്ങൾ നടത്തുന്നു.(contact. 9884655667) ഇതിൽ പങ്കെടുത്തു വിജയികളായ ചിത്രകാരന്മാരായ കുട്ടികൾക്ക് മാഹിയിൽ വെച്ച് നടക്കുന്ന ദേശീയ ക്യാമ്പിലെ ചിത്രകാരന്മാർ സമ്മാനങ്ങൾ വിതരണംചെയ്യും ക്യാമ്പിൽ പങ്കെടുക്കുന്ന ചിത്രകാരന്മാർക്ക് ഉപഹാരങ്ങളും സർട്ടിഫിക്കറ്റും നൽകും.