മാഹി ഫ്രഞ്ച് ഹൈസ്കൂളിന് വാട്ടർ പ്യൂരിഫയർ സമ്മാനിച്ച് ഫ്രഞ്ച് വിനോദസഞ്ചാരികൾ

മാഹി ഫ്രഞ്ച് ഹൈസ്കൂളിന് വാട്ടർ പ്യൂരിഫയർ സമ്മാനിച്ച് ഫ്രഞ്ച് വിനോദസഞ്ചാരികൾ

മാഹി:  ഫ്രഞ്ച് വിനോദ സഞ്ചാരികൾ മാഹി ഫ്രഞ്ച് ഹൈസ്കൂൾ (Ecole Centrale Et Cours Complaimentaire Mahé) സന്ദർശിച്ചു. വിദ്യാർഥികൾക്ക് പുസ്തകങ്ങളും ചോക്ലേറ്റും സമ്മാനിച്ച സംഘം കുട്ടികൾക്കൊപ്പം ഫ്രഞ്ച് ഗാനവും ആലപിച്ചു. സ്കൂളിലേക്ക് വാട്ടർ പ്യൂരിഫയർ മെഷീനും സമ്മാനിച്ചു. പ്രധാന അധ്യാപിക സുമ പി.ഇ. മെഷീൻ ഏറ്റുവാങ്ങി.

ഒലിവിയർ ഡെൽസെൻ, ആനി പട്രീഷ്യ, ഇമ്മാനുവേൽ മേരി, സിൽവെയ്ൻ മാർത്ത്, ഗൈലീൻ ക്ലെയർ, വലേറി ജാൻ, നതാലി കോൺസ്റ്റൻസ്, സിൽവി ജനീവീവ്, ബ്രിജിറ്റ് ജിസെൽ, പട്രീഷ്യ ക്ലോഡ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
മാഹിയിലേക്കും ഫ്രഞ്ച് ഹൈസ്കൂളിലേക്കും ഇവരുടെ രണ്ടാമത്തെ സന്ദർശനമാണിത്. 

അഴിയൂരിലെ ഗ്രീൻസ് ആയുർവേദ ആശുപത്രിയിൽ ചികിത്സ തേടുന്നതിനു സംഘം എത്തിയതായിരുന്നു.
ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ഡോ. അസ്കർ, റിനു അസ്ഗർ, ഡോ. അബ്ന എന്നിവർ സന്ദർശനവുമായി ബന്ധപ്പെട്ട് പങ്കാളികളായി.