മാഹി ബസിലിക്ക തിരുനാൾ മാഹോത്സവത്തോടനുബന്ധിച്ച് മാഹി പോലീസ് വകുപ്പിൻ്റെ ക്രമസമാധാനപാലനത്തിനും, ഗതാഗത നിയന്ത്രണത്തിനും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മാഹി പോലീസ് സൂപ്രണ്ട് ബി ധനശേഖരൻ അറിയിച്ചു

മാഹി ബസിലിക്ക തിരുനാൾ മാഹോത്സവത്തോടനുബന്ധിച്ച് മാഹി പോലീസ് വകുപ്പിൻ്റെ ക്രമസമാധാനപാലനത്തിനും, ഗതാഗത നിയന്ത്രണത്തിനും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മാഹി പോലീസ് സൂപ്രണ്ട് ബി ധനശേഖരൻ അറിയിച്ചു

തിരുനാളിൻറെ പ്രധാന ദിനങ്ങളയ 14, 15 തിയ്യതികളിൽ തലശ്ശേരി ഭാഗത്ത് നിന്നും വരുന്നതായ ബസ്, ലോറി മുതലായ വാഹനങ്ങൾ മുണ്ടോക്ക് റോഡ് വഴി റെയിൽവെ സ്റ്റേഷൻ മുൻവശത്ത് കൂടി അഴിയൂർ ചുങ്കം ഭാഗത്തേക്ക് കടന്നു പോവണം . വടകര ഭാഗത്ത് നിന്നും വരുന്ന എല്ലാം വാഹനങ്ങളും ഗവർമെൻറ്റ് ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നും ഇടത് ഭാഗത്തേക്ക് തിരിഞ്ഞു താഴങ്ങാടി റോഡ്, ടാഗോർ പാർക്ക് റോഡ് വഴി പോലിസ് സ്റ്റേഷൻ മുൻവശത്ത് കൂടി കടന്ന് മാഹി പാലം ഭാഗത്തേക്ക് പോവണം. മെയിൻ റോഡിൽ സെമിത്തേരി റോഡ് ജംഗ്ഷൻ മുതൽ ഗവ: ആശുപത്രി ജംഗ്ഷൻ വരെയും വാഹനങ്ങൾക്ക് പാർക്കിംങ്ങ് അനുവദിക്കുന്നതല്ല. വാഹനങ്ങൾ സൗകര്യ പ്രഥമായ രീതിയിൽ പാർക്ക് ചെയ്യുവാൻ വേണ്ടി മാഹി കോളേജ് ഗ്രൗണ്ട്, മഞ്ചക്കൽ ഇൻഡോർ സ്റ്റേഡിയം, ടാഗോർ പാർക്കിൻ്റെ തെക്കുവശം ഗവൺമെൻറ്റ് ഗസ്റ്റ് ഹൗസിനു വേണ്ടി നീക്കിവെച്ച സ്ഥലം എന്നിവ പാർക്കിംങ്ങിനായി ഭക്തജനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. പോക്കറ്റടി, മോഷണം, ചൂതാട്ടം തുടങ്ങിയവ തടയുന്നതതിനും, സ്ഥിരം കുറ്റവാളികളെ തിരിച്ചറിയുന്നതിനായി പ്രത്യേക ക്രൈം സ്വകാഡിനെ നിയോഗിച്ചിട്ടുണ്ട്. പുതുച്ചേരിയിൽ നിന്നും തിരുനാൾ ഡ്യൂട്ടിക്കായി കൂടുതൻ സേനാഗംങ്ങളെ വിന്യസിക്കും. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ദേവാലയത്തിനകത്ത് മൊബൈൽ ഫോൺ, കടലാസു പൊതികൾ, ബാഗ് മറ്റ് സാമഗ്രികൾ ഒന്നും തന്നെ അനുവദിക്കുന്നതല്ല. 14 ന് മാഹി ടൗണിൽ മദ്യശാലകൾ ഒന്നും തന്നെ പ്രവർത്തിക്കുന്നതല്ല, അനധികൃത മദ്യവിൽപ്പന തടയുന്നതിനു ഒപ്പം കുറ്റക്കാർക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും, പ്രത്യേക സുരക്ഷ നടപടികൾക്കായി കേരള പോലീസിന്റെ ബോംബ് സ്ക്വാഡിൻറെ സഹായവും ഉണ്ടാവും. ദേവാലായ ദർശനത്തിന് എത്തുന്ന സ്ത്രീകളും കുട്ടികളും അവരുടെ വിലപിടിപ്പുള്ള ആഭരണങ്ങളും മറ്റും പ്രത്യേകം സൂക്ഷിക്കണമെന്നും പോലിസ് സൂപ്രണ്ട് ബി. ധനശേഖരൻ, പി.പി.എസ്.അറിയിച്ചു.