'പ്രകൃതി - വന്യജീവികൾ- സംരക്ഷണം.' സെമിനാറും ആദര സമർപ്പണവും

'പ്രകൃതി - വന്യജീവികൾ- സംരക്ഷണം.' സെമിനാറും ആദര സമർപ്പണവും

മനുഷ്യർ പ്രകൃതിയുടെ ഭാഗമാകയാൽ പ്രകൃതിക്കുനേരെ 

അവൻ ചെയ്യുന്ന ക്രൂരതകളെല്ലാം മനുഷ്യർക്കെതിരെയുള്ളതാണെന്നും മനുഷ്യന്റെ അത്യാർത്തിയും അശ്രദ്ധയുമാണ് പ്രകൃതിയുടെ നാശത്തിനും ദുരന്തങ്ങൾക്കും മനുഷ്യ-വന്യജീവി സംഘർഷത്തിനും വഴിയൊരുക്കുന്നതെന്നും പ്രശസ്തവന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി പറഞ്ഞു. പ്രകൃതി, വന്യജീവികൾ, സംരക്ഷണം എന്ന വിഷയത്തിൽ നെയ്തൽ പതിപ്പകത്തിന്റെ സഹായത്തോടെ മാഹി മഹാത്മാഗാന്ധി ഗവ ആർട്സ് കോളേജ് എക്കോ ക്ലബ്ബ് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ. കെ. കെ. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. കഴുകൻ, ആന, ആർട്ടിക് ധ്രുവത്തിൽനിന്ന് ഏഴായിരം കിലോമീറ്റർ സഞ്ചരിച്ച് കേരളതീരത്തിലെത്തുന്ന 25 ഗ്രാം മാത്രം ഭാരമുള്ള പക്ഷി എന്നിവയെക്കുറിച്ചു പുസ്തകങ്ങൾ രചിച്ച വന്യജീവി ഗ്രന്ഥകാരൻ ഡോ. ബൈജു എച്ചിനെ ആദരിച്ചു. നരവംശശാസ്ത്രഗവേഷകൻ മുനീർ പി. കെ., അണ്ണാമലൈ സർവ്വകലാശാല മറൈൻ ബയോളജിവിഭാഗത്തിലെ ഡോ. ബൈജു എച്ച്, കോയമ്പത്തൂർ സാലിം അലി സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ. റോഷ്നാഥ് രമേഷ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. നെയ്തൽ പതിപ്പകം ഡയറക്ടർ ഡോ. മഹേഷ് മംഗലാട്ട്, ഡോ. വിജേഷ് അടിയേരി, ഡോ. കെ. ശശികല, ഡോ. എ. പി. മൂകാംബിക, ഡോ. കെ. എം. ഗോപിനാഥൻ,അവനി എന്നിവർ സംസാരിച്ചു.