ഗാന്ധി ജയന്തി വാരാചരണം സമാപിച്ചു. ഗാന്ധിമാർഗ്ഗം വ്യക്തിശുദ്ധിയുടെ മഹാപാഠം -സുരേഷ് ബാബു എളയാവൂർ
കണ്ണൂർ: എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന ഗാന്ധിജിയുടെ സന്ദേശം വ്യക്തിശുദ്ധിയുടെ മഹാപാഠമാണെന്നും ഹിംസാത്മക ലോകത്തിന് ഇത് മാർഗ്ഗദീപമാണെന്നും ഫോക് ലോർ അക്കാദമി ചെയർമാൻ സുരേഷ് ബാബു എളയാവൂർ അഭിപ്രായപ്പെട്ടു. ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റിയും സർവ്വോദയ മണ്ഡലവും ചേർന്ന് ഒരാഴ്ചക്കാലം മഹാത്മ മന്ദിരത്തിൽ നടത്തിയ ഗാന്ധി ജയന്തി വരാചരണ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാത്മ മന്ദിരം പ്രസിഡന്റ് ഇ.വി.ജി. നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. ഫോക് ലോർ അക്കാദമി മുൻ ചെയർമാൻ പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ്, ലളിത കലാ അക്കാദമി മുൻ സെക്രട്ടറി എബി.എൻ.ജോസഫ് ജെ.പി. അനുസ്മരണ പ്രഭാഷണം നടത്തി.സർവ്വോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് ടി.പി.ആർ നാഥ്, സെക്രട്ടറി രാജൻ തീയറേത്ത്,എ.രഘു മാസ്റ്റർ, എം.ടി.ജിനരാജ്, അരുൺ കുമാർ,മഹേഷ് ദാസ്, ഡോ.വാരിജ് രാജീവ് എന്നിവർ പ്രസംഗിച്ചു.