*മാഹി കോളേജിലെ ബോട്ടണി വിദ്യാർഥികളുടെ മൂന്നാഴ്ചത്തെ ഇന്റേൺഷിപ്പ് സമാപിച്ചു*

*മാഹി കോളേജിലെ ബോട്ടണി വിദ്യാർഥികളുടെ മൂന്നാഴ്ചത്തെ ഇന്റേൺഷിപ്പ് സമാപിച്ചു*

മാഹി: മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജിലെ ബോട്ടണി വിഭാഗം വിദ്യാർഥികൾക്കായി മാഹി കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ സംഘടിപ്പിച്ച മൂന്നാഴ്ചത്തെ ഇന്റേൺഷിപ്പ് പദ്ധതി സമാപിച്ചു. സമാപന സമ്മേളനം മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ അധ്യക്ഷത വഹിച്ചു.


കോളേജ് പ്രിൻസിപ്പൽ ഡോ. കെ.കെ. ശിവദാസൻ, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഫ്ലോസി മാനുവൽ, കൃഷി ഓഫീസർ റോഷ് കെ., ബോട്ടണി വിഭാഗം മേധാവി ഡോ. ജി. പ്രദീപ് കുമാർ, ഇന്റേൺഷിപ്പ് കോ-ഓർഡിനേറ്റർ ഷിജിത്ത് പി.പി. എന്നിവർ സംസാരിച്ചു.

പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും വൃക്ഷത്തൈകളും വിതരണം ചെയ്തു.