*മാഹി ബസിലിക്ക തിരുനാൾ: ഭക്തജന പ്രവാഹം തുടരുന്നു*
മാഹി ബസിലിക്ക സെന്റ് തെരേസ ദേവാലയത്തിൽ വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയുടെ തിരുനാൾ മഹോത്സവത്തിൽ പങ്കെടുത്ത് അമ്മയുടെ അനുഗ്രഹം നേടാൻ വൻ ഭക്തജന പ്രവാഹം. ഇന്ന് ആഘോഷമായ ദിവ്യബലിയും നൊവേനയും റവ. ഫാ. ആന്റണി പയസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. സെന്റ് ഡോൺ ബോസ്കോ യുനിറ്റിന്റെ നേതൃത്വം നൽകി. സഹ വൈദികരായ ഡീക്കൻ, ജോമി അരഞ്ഞാണിയിൽ, ആന്റണി കുന്നും പുറത്ത് എന്നിവർ സംബന്ധിച്ചു. നാളെ രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ആറു മണി വരെ ഇടവിട്ട് ദിവ്യബലി ഉണ്ടായിരിക്കും.
രാവിലെ 9 മണിക്ക് റവ. ഫാ. പോൾ പേഴ്‌സി ഡിസിൽവ, 11മണിക്ക് റവ. ഫാ. ഷോബി ജോർജ്, 3 മണിക്ക്
റവ. ഫാ. ഫ്രാൻസൻ ചേരമാൻ തുരുത്തിൽ, വൈകുന്നേരം 6 മണിക്ക് കണ്ണൂർ രൂപത മെത്രാൻ മോസ്റ്റ്. റവ. ഡോ. അലക്സ് വടക്കും തല എന്നിവരുടെ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേന, ദിവ്യകാരുണ്യ ആരാധന പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. ദിവ്യബലിക്ക് സെന്റ് ജൂഡ് കുടുംബ യൂണിറ്റ് നേതൃത്വം നൽകും.