വീഴ്ചകൾ പരാജയങ്ങൾ അല്ല എഴുന്നേൽക്കാൻ കഴിയുന്നതാണ് വിജയത്തിലേക്കുള്ള ചവിട്ടുപടി

വീഴ്ചകൾ പരാജയങ്ങൾ അല്ല എഴുന്നേൽക്കാൻ കഴിയുന്നതാണ് വിജയത്തിലേക്കുള്ള ചവിട്ടുപടി

മാഹി സെന്റ് തെരേസ ബസിലിക്കയിൽ മുഖ്യകാർമികൻ റവ. ഫാദർ ആന്റണി പാലിയത്തറയുടെ നേതൃത്വത്തിൽ ആഘോഷമായ ദിവ്യ ബലി അർപ്പിച്ചു. ഡീക്കൻ. സെബാസ്റ്റ്യൻ, ഡീക്കൻ. ആന്റണി സഹകാർമ്മികരാ യിരുന്നു, തുടർന്നു നൊവേന, ദിവ്യകാരുണ്യ ആരാധന, പ്രദക്ഷിണംനടന്നു, സെന്റ് ജോവാൻ ഓഫ് ആർക്ക് കുടുംബയൂണിറ്റ് നേതൃത്വം നൽകി.

 മാഹി : വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ ആഘോഷങ്ങളുടെ അഞ്ചാം ദിനമായിരുന്ന ഇന്നലെ സാഘോഷ ദിവ്യ ബലിയർപ്പിച്ചുകൊണ്ട് നടത്തിയ വചനപ്രഘോഷണത്തിൽ റവ.ഫാദർ ആന്റണി പാലിയത്തറയാണ് വിശ്വാസികളെ ഓർമ്മപ്പെടുത്തിയത്.
 ഡീക്കൻ ആന്റണി കുന്നുംപുറത്ത് ഡീക്കൻ സെബാസ്റ്റ്യൻ കണിയാംപറമ്പിൽ  എന്നിവർ സഹകാർമികരായിരുന്നു. ജോവാൻ ഓഫ് ആർക്ക് കുടുംബയൂണിറ്റ് അംഗങ്ങളാണ് വിശുദ്ധ കുർബാനയ്ക്ക് ഒരുക്കങ്ങൾ നടത്തിയത്. ദിവ്യബലിക്കുശേഷം വിശുദ്ധ അമ്മയുടെ നൊവേനയും അത്ഭുത തിരുസ്വരൂപം  വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ ആശിർവാദവും ഉണ്ടായിരുന്നു. ആറാം ദിനമായ ഇന്ന് വൈകിട്ട് 6 മണിക്കുള്ള തീരുന്നാൾ കുർബാനയ്ക്ക്  റവറന്റ് ഫാദർ ആന്റണി പയസ് മുഖ്യകാർമികത്വം വഹിക്കും  വഹിക്കും