*സമീർ ഇബ്രാഹിം നിര്യാതനായി*
അഴിയൂർ റയിൽവേ സ്റ്റേഷൻ റോഡിൽ രണ്ടാം ഗെയിറ്റിന് സമീപം ഷാനിലിൽ താമസിക്കുന്ന ന്യൂ മാഹിയിലെ പൊന്നമ്പത്ത് മഞ്ഞനം പുറത്ത് സമീർ ഇബ്രാഹിം (70) നിര്യാതനായി. പരേതരായ കൈതാൽ ഇബ്രാഹിമിൻ്റെയും പൊന്നമ്പത്ത് മഞ്ഞനം പുറത്ത് ഫാത്തിമയുടേയും മകനാണ്. ഭാര്യ: അഴീക്കൽ പുതിയ പുരയിൽ ആയിശ. മകൻ: ഷാനിദ് സമീർ (ബഹ്റൈൻ). മരുമകൾ: സോന ബീവി. സഹോദരങ്ങൾ: ഷാഹിദ, നിയാസ്, സഹീർ, സഫീറ ഷുഹൈബ്. ഖബറടക്കം: ഇന്ന് അഴിയൂർ ഹാജിയാർ പള്ളി ഖബർസ്ഥാനിൽ.