ഫണ്ട് അനുവദിച്ചിട്ടും പണി തുടങ്ങിയില്ല; കാഞ്ഞിരമുള്ളപറമ്പ്–അറവിലകത്ത് പാലം റോഡ് തകർച്ചയിൽ

ഫണ്ട് അനുവദിച്ചിട്ടും പണി തുടങ്ങിയില്ല; കാഞ്ഞിരമുള്ളപറമ്പ്–അറവിലകത്ത് പാലം റോഡ് തകർച്ചയിൽ

മാഹി : തകർന്നുകിടക്കുന്ന കാഞ്ഞിരമുള്ളപറമ്പ്–കുളപ്പുറത്തുതാഴെ–അറവിലകത്ത് പാലം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി നിർമാണം ആരംഭിക്കാത്തത് പ്രദേശവാസികൾക്ക് ദുരിതയാത്രയ്ക്ക് ഇടയാക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു.
സ്ഥലം സന്ദർശിച്ച നേതാക്കൾ, ദേശവാസികളുടെ ദുരിതം പരിഗണിച്ച് റോഡ് നിർമാണം എത്രയും വേഗം പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. മോഹനൻ, വൈസ് പ്രസിഡന്റ് പി.പി. വിനോദൻ, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ കെ. ഹരീന്ദ്രൻ, കെ. രവീന്ദ്രൻ, ശ്രീജേഷ് എം.കെ. എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു