ബഡ്സ് സ്കൂൾ വിദ്യാർഥികൾക്കായി ചൊക്ലി പൊലിസും ജനമൈത്രി പൊലിസും സംയുക്തമായി പൊലിസ് സ്റ്റേഷനിൽ സ്നേഹവിരുന്നും കലാപരിപാടികളും സംഘടിപ്പിച്ചു
ചൊക്ലി : ബഡ്സ് സ്കൂൾ വിദ്യാർഥികൾക്കായി ചൊക്ലി പൊലിസും ജനമൈത്രി പൊലിസും സംയുക്തമായി പൊലിസ് സ്റ്റേഷനിൽ സ്നേഹവിരുന്നും കലാപരിപാടികളും സംഘടിപ്പിച്ചു. കുട്ടികൾക്ക് പൊലിസ് ഉദ്യോഗസ്ഥരുമായി സൗഹൃദപരമായി ഇടപഴകാനും അവരുടെ കലാപരിപാടികൾ അവതരിപ്പിക്കാനും അവസരം ലഭിച്ചു.
തലശ്ശേരി എ.എസ്.പി ഡോ. നന്ദഗോപൻ ഐ.പി.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. സർക്കിൾ ഇൻസ്‌പെക്ടർ സി. ഷാജു അധ്യക്ഷനായി. പ്രിൻസിപ്പൽ സബ് ഇൻസ്‌പെക്ടർ ആർ. രാഗേഷ്, സബ് ഇൻസ്‌പെക്ടർമാരായ കെ. സജിത്ത്, ശരത് കുമാർ, ജനമൈത്രി ബീറ്റ് ഓഫീസർ സുധി, അഡീഷണൽ എസ്.ഐ പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.