ശ്രീവിനായക കലാക്ഷേത്രം വാർഷികവും. നവരാത്രി കലോത്സവവും നാളെ തുടങ്ങും

ശ്രീവിനായക കലാക്ഷേത്രം വാർഷികവും. നവരാത്രി കലോത്സവവും നാളെ തുടങ്ങും

മാഹി: പള്ളൂർ കോയ്യോട്ട് തെരു ശ്രീവിനായക കലാക്ഷേത്രം ഇരുപത്തിയെട്ടാം വാർഷികാഘോഷവും, നവരാത്രി കലോത്സവവും ഒക്ടോബർ 10, 17, 18 തിയ്യതികളിൽ വിവിധ പരിപാടികളോടെ നടക്കും.
10 ന് കാലത്ത് 9 മണിക്ക് ആലി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ വർണ്ണോത്സവം നടക്കും. കഥാകൃത്ത് പ്ര
ദീപ് കൂവ്വയുടെ അദ്ധ്യക്ഷതയിൽ ചിത്രകാരി മാനസ ജയേഷ് ഉദ്ഘാടനം ചെയ്യും.
17 ന് നവരാത്രി സംഗീതോത്സവം ഒന്നാം നാളിൽ കാലത്ത് 8.30 ന്  വിഖ്യാത സംഗീതജ്ഞൻ കെ.രാഘവൻ മാസ്റ്റരുടെ വീട്ടിലെത്തി സം
ഗീതാർച്ചന നടത്തും. 9.30 ന് ശ്രീമഹാഗണപതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നവരാത്രി സംഗീതോത്സവം ജയ പ്രദീപിന്റെ അദ്ധ്യക്ഷതയിൽ ദാസൻ ഇളയ ചെട്ട്യാർ ഉദ്ഘാടനം ചെയ്യും. തുടർന്ന്സംഗീതാദ്ധ്യാപിക ബിന്ദു വത്സന്റെ നേതൃത്വത്തിൽ സംഗീതാർച്ചന. വിനായക കലാക്ഷേത്രത്തിലെ വിദ്യാർത്ഥികളുടെ ചിത്രപ്രദർശനം. വൈ. 6.30 ന് കെ. തമ്പാൻ മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്ക്കാരിക സദസ് ചലച്ചിത്ര നടൻ സുശീൽ കുമാർ തിരുവങ്ങാട് ഉദ്ഘാടനം ചെയ്യും. 8 മണിക്ക്സംഗീതാർച്ചന .8.30 ന് വത്സൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ നൃത്ത നിശ ..
18 ന് കാലത്ത് 9.30 ന് ലളിത ഗാന മത്സരം. ദാസൻ കാണിയുടെ അദ്ധ്യക്ഷതയിൽ ഗായകൻ കെ.കെ.രാജീവ് ഉദ്ഘാടനം ചെയ്യും.
വൈ .. 6.30 ന് സംഗിതജ്ഞൻ കെ.കെ. സ്വരാഗ് മാസ്റ്ററുടെ ശിഷ്യർ അവതരിപ്പിക്കുന്ന ശാസ്ത്രിയ സംഗീതം. വൈ 7.30 ന് സമാപന സമ്മേളനം സുനിൽകുമാർ മൂന്നങ്ങാടിയുടെ അദ്ധ്യക്ഷതയിൽ അഡ്വ:ടി.അശോക് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യും. ബഹുഭാഷാപണ്ഡിതൻ സി. ദാമോധരൻ മാസ്റ്റരെയും, ഫുട്ബാൾ താരം ശ്രീദേവ് ശ്രീജേഷിനേയും ആദരിക്കും. 8.30 ന് വിവിധ കലാപരിപാടികൾ അരങ്ങേറും.
21ന് വിദ്യാരംഭ നാളിൽ ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, ചിത്രരചന, ശാസ്ത്രീയ സംഗീതം എന്നിവയിൽ പുതിയ ബാച്ച് ആരംഭിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജന
രൽ സെക്രട്ടരി പി. രതീഷ് കുമാർ, സുനിൽകുമാർ മൂന്നങ്ങാടി, കെ.കെ. പ്രവീൺ കുമാർ, കെ.കെ.രാജീവ്, ടി. നിഖില, കെ. ചന്ദ്രൻ ,ടി. സുനിത എന്നിവർ സംബന്ധിച്ചു.