ഓർക്കാട്ടേരിയിൽ വൻ തീപിടുത്തം; ഫാൻസി കട കത്തി നശിച്ചു.

ഓർക്കാട്ടേരിയിൽ വൻ തീപിടുത്തം; ഫാൻസി കട കത്തി നശിച്ചു.

ടൗണിലെ ഫാൻസി കടയ്ക്ക് തീപിടിച്ച് കടയ്ക്കുള്ളിലെ സാധനങ്ങൾ കത്തിനശിച്ചു. ബസ്സ് സ്റ്റോപ്പ്‌  പരിസരത്ത് ഐശ്വര്യ ടെക്സ്റ്റൈൽസിന് സമീപം പ്രവർത്തിച്ചിരുന്ന ഫാൻസി കടയിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച രാത്രി ഉണ്ടായ തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ വിവരം ഫയർഫോഴ്സിനെ അറിയിച്ചു. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. തീ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് പടരാതിരിക്കാൻ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന ഫാൻസി സാധനങ്ങൾ ഉൾപ്പെടെയുള്ള വ്യാപാര സാമഗ്രികൾക്ക് തീപിടിച്ചതായാണ് പ്രാഥമിക വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കടയ്ക്കുള്ളിലെ നാശനഷ്ടത്തിൻ്റെ കണക്കും ലഭ്യമായിട്ടില്ല. തീപിടിത്തത്തെ തുടർന്ന് ഓർക്കാട്ടേരി ടൗണിൽ ആളുകൾ തടിച്ചുകൂടിയതോടെ ഗതാഗതത്തിനും ചെറിയ തോതിൽ തടസ്സം നേരിട്ടു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.