കോ-ഓപറേറ്റീവ് കോളേജ് ഓഫ് ഹയർ എജുക്കേഷൻ & ടെക്കനോളജിയുടെ മെഗാ സന്നദ്ധ രക്തദാന ക്യാമ്പ് ചരിത്ര വിജയം.
മാഹി : മാഹി കോ-ഓപറേറ്റീവ് കോളേജ് ഓഫ് ഹയർ എജുക്കേഷൻ & ടെക്കനോളജി, ബ്ലഡ് ഡോണേഴ്സ് കേരളയുടെ നേതൃത്വത്തിൽ എം വി ആർ കാൻസർ സെന്ററിലേക്ക് നടത്തിയ ക്യാമ്പ് ചരിത്രമായി. 200 ന് മുകളിൽ വിദ്യാർത്ഥി വിദ്യാർത്ഥിനികളും, ലയൺസ് ക്ലബ്ബും പ്രിയർദർശിനി യുവ കേന്ദ്രയും ക്യാമ്പുമായി സഹകരിച്ചു. സമയക്കുറവ് മൂലം രജിസ്റ്റർ ചെയ്ത നൂറോളം വിദ്യാർത്ഥികൾക്ക് രക്തദാനം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും മയ്യഴിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സന്നദ്ധ രക്തദാന ക്യാമ്പും, ഒരു ബ്ലഡ് സെന്റർ കണ്ണൂർ ജില്ലയിൽ നടത്തിയ ഏറ്റവും വലിയ (116 ഡോണേഴ്സ് )ക്യാമ്പുമായി കോ - ഓപറേറ്റീവ് കോളേജ് ഓഫ് ഹയർ എജുക്കേഷന്റെ ക്യാമ്പ് മാറി.
കോളേജ് പ്രിൻസിപ്പൽ അദ്ധ്യക്ഷതയിൽ പുതുച്ചേരി മുൻ ആഭ്യന്തര, ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ. ഇ വത്സരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് 1 ന് 18 തികഞ മുഹമ്മദ് ഹാദി രക്തദാനം ചെയ്ത് തുടക്കം കുറിച്ച ക്യാമ്പിൽ കോളേജ് പ്രസിഡന്റ് സജിത്ത് നാരായണൻ മുഖ്യഭാഷണം ചെയ്തു. ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. പി. റിയാസ് മാഹി സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീജേഷ് പള്ളൂർ, കെ. പി. വികാസ്, എന്നിവർ ആശംസകൾ അറിയിച്ചു. കോളേജ് NSS കോർഡിനേറ്റർ പ്രഫസർ : ഷഹീൽ കെ. കെ. വി. നന്ദിയും പറഞ്ഞു. മെഗാ ക്യാമ്പിനുള്ള ക്യാമ്പ് സർട്ടിഫിക്കറ്റ് എം.വി. ആർ ബ്ലഡ് സെന്റർ ഇൻചാർജ് ഡോ: ഹാരീസിൽ നിന്ന് പ്രഫസർ ഷഹീൽ കെ. കെ. വി. ഏറ്റുവാങ്ങി.
ക്യാമ്പിന് റയീസ് മാടപ്പീടിക, മിർഷാദ് മിറു, മജീഷ് ടി തപസ്യ, റുബീസ്, രാജേഷ്, കോളേജ് NSS, വഫി കോളേജ് വിദ്യാർത്ഥികൾ, MVR അഭിജിത്ത്, അനു എന്നിവർ നേതൃത്വം നൽകി.