പുതുച്ചേരി സർക്കാർ ചീഫ് ഇലക്ടോറൽ ഓഫീസറുടെ ഓഫീസ് പുതുച്ചേരി പ്രസ്സ് റിലീസ്

പുതുച്ചേരി സർക്കാർ ചീഫ് ഇലക്ടോറൽ ഓഫീസറുടെ ഓഫീസ് പുതുച്ചേരി  പ്രസ്സ് റിലീസ്


SIR-2026 കാലയളവിൽ വോട്ടർ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ വോട്ടർമാരെ ചേർക്കുന്നതിനുള്ള പ്രത്യേക നടപടിക്രമം

ASD പട്ടികയുടെ അടിസ്ഥാനത്തിലുള്ള വിടുതോറുമുള്ള BLOമാർ നടത്തുന്ന പരിശോധന

SIR പൂർത്തിയാക്കിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും, SIR-നിടയിലോ അതിനുശേഷമോ വോട്ടർ പട്ടികയിൽ ഉൾപ്പെടാതെ പോയിരിക്കാവുന്ന അർഹരായ വ്യക്തികളുടെ പേരുകൾ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി പ്രത്യേക നടപടികൾ സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യ (ECI), ചീഫ് ഇലക്ടറൽ ഓഫീസർമാർ, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ എന്നിവർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിൽ യുവാക്കളെയും ആദ്യമായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നവരെയും ഉൾപ്പെടുത്തുന്നു.

ഇതിന്റെ ഭാഗമായി, നിലവിൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായ എല്ലാ വ്യക്തികളെയും കണ്ടെത്തി അവരുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള പ്രത്യേക നടപടികൾ ഇലക്ടറൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പുതുച്ചേരി ആരംഭിച്ചിട്ടുണ്ട്.

BLO-മാർ മുൻഗണനാ അടിസ്ഥാനത്തിൽ ഫീൽഡിൽ പ്രവർത്തിക്കണം

ഈ പ്രത്യേക നടപടിയുടെ ഭാഗമായി, ബൂത്ത് ലെവൽ ഓഫീസർമാർ (BLOS) മുൻഗണനാ അടിസ്ഥാനത്തിൽ SIR-2026 സമയത്ത് തയ്യാറാക്കിയ Absent/Shifted/Dead (ASD) പട്ടികയുടെ വീടുതോറുമുള്ള പരിശോധന നടത്തേണ്ടതാണ്.

SIR നടപടിക്കിടെ നടത്തിയ ഫീൽഡ് പരിശോധനയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയ വോട്ടർമാരുടെ പേരുകളാണ് ASD പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇത്തരം വ്യക്തികളുടെ നിലവിലെ സ്ഥിതി അവരുടെ ബന്ധപ്പെട്ട വിലാസങ്ങളിൽ വീണ്ടും പരിശോധിക്കുകയും, അർഹരായ ഒരു വോട്ടറും അബദ്ധവശാൽ വോട്ടർ പട്ടികയിൽ നിന്ന് ഴിവാകാതിരിക്കുകയും ചെയ്യുന്നതാണ് ഈ പരിശോധനയുടെ ലക്ഷ്യം.

ബൂത്ത് ലെവൽ ഓഫിസർമാർ ബന്ധപ്പെട്ട വീടുകൾ സന്ദർശിച്ച് ASD വ്യക്തിയുടെയും നിലവിലെ സ്ഥിതി പട്ടികയിൽ ഉൾപ്പെട്ട ഓരോ സ്ഥിരീകരിക്കേണ്ടതാണ്.

SIR കാലയളവിൽ വോട്ടർ പട്ടികയിൽ ഉൾപ്പെടാതെ പോയവർക്ക് അവസരം

വീടുതോറുമുള്ള പരിശോധനയ്ക്കിടെ ASD പട്ടികയിൽ ഉൾപ്പെട്ട ഒരാൾ ബന്ധപ്പെട്ട വിലാസത്തിൽ താമസിക്കുന്ന അർഹനായ വോട്ടറാണെന്ന് കണ്ടെത്തിയാൽ, വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനായി Form 6 സമർപ്പിക്കുന്നതിന് BLO ആവശ്യമായ സഹായം നൽകേണ്ടതാണ്.

SIR-നിടയിലോ അതിനുശേഷമോ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടാതെ പോയ ഏതൊരു വ്യക്തിക്കും ബന്ധപ്പെട്ട ഇലക്ടോറൽ റജിസ്ട്രെഷൻ ഓഫീസർ (ERO)-യെ സമീപിച്ച് പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷിക്കാമെന്ന് ECI പ്രത്യേകം

യുവാക്കളെയും ആദ്യമായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നവരെയും ഉൾപ്പെടുത്തും

ഈ പ്രത്യേക നടപടി ASD പട്ടികയിൽ ഉൾപ്പെട്ടവരിൽ മാത്രം പരിമിതപ്പെടുന്നതല്ല. ഫീൽഡ് താഴെപ്പറയുന്നവരെയും സന്ദർശനത്തിനിടെ BLOമാർ കണ്ടെത്തി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള നടപടികൾ സുഗമമാക്കേണ്ടതാണ്:

യോഗ്യതാ പ്രായം നേടിയിട്ടുള്ളതോ നേടാനിരിക്കുന്നതോ ആയ അർഹരായ യുവ വോട്ടർമാർ;

ആദ്യമായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നവർ;

SIR-നിടെ വോട്ടർ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ വ്യക്തികൾ;

നിലവിൽ വോട്ടർമാരായി രജിസ്റ്റർ ചെയ്തിട്ടില്ലാത്ത അർഹരായ കുടുംബാംഗങ്ങൾ;

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി BLOയെ സമീപിക്കുന്ന മറ്റ് അർഹരായ വ്യക്തികൾ.

അർഹരായ എല്ലാ പൗരന്മാരും ഈ അവസരം പ്രയോജനപ്പെടുത്തി തങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ASD പട്ടികയുടെ പരിശോധന 17.10.2026-നകം പൂർത്തിയാക്കണം

പുതുച്ചേരിയിലെ ASD പട്ടികയുടെ BLOമാരുടെ വീടുതോറുമുള്ള പുനഃപരിശോധന 17.10.2026-നകം മുൻഗണനാ അടിസ്ഥാനത്തിൽ പൂർത്തിയാക്കേണ്ടതാണ്.

SIR-2026-ൽ തയ്യാറാക്കിയ ASD പട്ടിക, റഫറൻസിനായി പുതുച്ചേരി ചീഫ് ഇലക്ടറൽ ഓഫീസിന്റെ (O/o CEO, Puducherry) വെബ്സൈറ്റിൽ ഓൺലൈനായി ലഭ്യമാണ് (https://cropuducherry.PY.Rov.in/voters2025/). ഫിൽഡ് പരിശോധനയിലൂടെ ലഭിക്കുന്ന സ്ഥിരീകരിച്ച വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യയുടെ നിർദേശങ്ങൾക്കനുസരിച്ച് Booth Level Agents (BLAS)-നും അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾക്കും യഥാവിധി കൈമാറുന്നതാണ്

BLO മാരുമായി സഹകരിക്കണമെന്ന് പൗരന്മാരോടുള്ള അഭ്യർത്ഥന:

BLO മാർ വീടുതോറും നടത്തുന്ന സന്ദർശനങ്ങളിൽ എല്ലാ പൗരന്മാരും ആവശ്യമായ സഹകരണം നൽകണമെന്ന് പുതുച്ചേരി ചീഫ് ഇല ക്ടറൽ ഓഫീസർ അഭ്യർത്ഥിച്ചു. ASD പട്ടികയിൽ ഉൾപ്പെട്ട വ്യക്തികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച ആവശ്യമായ വിവരങ്ങൾ BLOമാർക്ക് നൽകണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായതായി കണ്ടെത്തുന്ന അർഹരായ വ്യക്തികൾക്ക് BLOയെ സമീപിച്ച് Form 6 സമർപ്പിക്കുന്നതിനുള്ള സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

വോട്ടർ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായവരോടും യുവാക്കളോടും

ഉള്ള അഭ്യർത്ഥന:

നിലവിൽ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്ത എല്ലാ അർഹരായ വ്യക്തികളും, പ്രത്യേകിച്ച് SIR-2026 കാലയളവിൽ തങ്ങളുടെ പേര് ഒഴിവായതായി കരുതുന്നവർ, ഈ പ്രത്യേക നടപടി പ്രയോജനപ്പെടുത്തി വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനായി തങ്ങളുടെ BLO/ERO-യെ സമീപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. യുവാക്കളും ആദ്യമായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നവരും മുന്നോട്ട് വന്ന് രജിസ്റ്റർ ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.

അർഹരായ നിന്ന് ഒരു വോട്ടറും വോട്ടർ പട്ടികയിൽ ഒഴിവാകാതിരിക്കാനും, വോട്ടർ പട്ടികയുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനും ചീഫ് ഇലക്ടറൽ ഓഫീസിന്റെ പ്രതിബദ്ധത തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.

(ASPS. രവിപ്രകാശ്, 1.A.S..) ചീഫ് ഇലക്ടോറൽ ഓഫീസർ പുതുച്ചേരി