*പോലിസ് നരനായാട്ടിൽ പ്രതിഷേധവും കരിദിനവും ആചരിച്ചു*
പള്ളൂർ:വോട്ട് കൊള്ള നടത്തി ജനാധിപത്യ സംവിധാനം അട്ടിമറിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാർ രാജിവെക്കണം എന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി ഡൽഹിയിൽ നടത്തുന്ന സമര പോരാട്ടത്തെ അടിച്ചമർത്താനുള്ള പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് മാഹി മേഖലാ മതേതര ജനാധിപത്യ പുരോഗമന സംഖ്യത്തിന്റെ നേതൃത്വത്തിൽ പള്ളൂർ ടൗണിൽ പ്രതിക്ഷേധ പ്രകടനവും കരിദിനവും ആചരിച്ചു.
സഖ്യം ചെയർമാൻ ടി.ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ചു. സത്യൻ കേളോത്ത്, പി.പി.വിനോദൻ, കെ.കെ.ബഷീർ, കെ.ഹരീന്ദ്രൻ, കെ.പി.രജിലേഷ് എന്നിവർ സംസാരിച്ചു. കെ.മോഹനൻ സ്വാഗതവും കെ.സുരേഷ് നന്ദിയും പറഞ്ഞു. ശ്രീജിത്ത്.കെ.കെ, നളിനി ചാത്തു, എ.വി.യൂസഫ്, വി.ടി.ഷംസുദീൻ, ഇംത്തിയാസ്, മുഹമ്മദലി, കെ.വി.ഹരീന്ദ്രൻ, അൻസിൽ അരവിന്ദ്, ശ്രീജേഷ് എം.കെ, മുഹമ്മദ് സർഫാസ്, അജയൻ.പി, ജിജേഷ് ചാമേരി, കെ.കെ.വത്സൻ, സിദ്ദിഖ്.കെ പി, സുബേർ, സാവിത്രി നാരായണൻ, കെ.എം.പവിത്രൻ, കെ.സി. മജീദ് തുടങ്ങിയവർ നേതൃത്വം നൽകി.