കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ ചുങ്കം യുണിറ്റ് വ്യാപാരി സംഗമവും കെ കെ രമ എം എൽ എ ഉൽഘാടനം ചെയ്തു ..
അഴിയൂർ ചുങ്കം യൂണിറ്റിലെ മഹിജ എസ്പി യുടെ കുടുംബത്തിനുള്ള ആശ്വാസ ഫണ്ട് പത്ത് ലക്ഷം രൂപ വടകര MLA കെ കെ രമ കൈമാറുന്നു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ ചുങ്കം യുണിറ്റ് വ്യാപാരി സംഗമവും കെ. കെ. രമ എം എൽ എ ഉൽഘാടനം ചെയ്തു .
സംസ്ഥാന വർക്കിങ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ പി. കെ. ബാപ്പു ഹാജി മുഖ്യാതിഥിയായിരുന്നു. യൂണിറ്റ് പ്രസിഡന്റ് ബബിത്ത് ടി. പി. അദ്ധ്യക്ഷത വഹിച്ചു .
യൂണിറ്റ് ജനറൽ സെക്രട്ടറി രാജേഷ് അഴിയൂർ സ്വാഗതം പറഞ്ഞു.
യൂണിറ്റ് വൈസ് പ്രസിഡണ്ട് നവാസ് നെല്ലോളി റിപ്പോർട് അവതരിപ്പിച്ചു.
പ്രസിഡന്റ് വടകര ബ്ളോക് പഞ്ചായത്ത് കോട്ടയിൽ രാധാകൃഷ്ണൻ, അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ലീല , KVVES ജില്ല വൈസ് പ്രസിഡണ്ട് കെ. ടി. വിനോദൻ, പി. എ. ഖാദർ, ഹരീഷ് ജയരാജ്., അമൽ അശോക്, റിയാസ് കുനിയിൽ, പി. കെ. രാമചന്ദ്രൻ, സൈബുന്നിസ, മുബാസ് കല്ലേരി, ബിട്ടു എം, എന്നിവർ ആശംസകൾ പറഞ്ഞു. മഹമ്മൂദ് ഫനാർ നന്ദിയും പറഞ്ഞു.