സി.വി.ബാലൻനായർ പുരസ്ക്കാരം കെ.കെ. മാരാർക്ക്
തലശ്ശേരി കേന്ദ്രമായ് പ്രവർത്തിക്കുന്ന ചിത്രശില്പകലാ വിദ്യാലയമായ 'സി.വി.ബാലൻ നായർ സ്മാരക
കേരള സ്കൂൾ ഓഫ് ആട്സ് '
ബാലൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ പുരസ്ക്കാരം പ്രശസ്ഥചിത്രകാരൻ കെ.കെ. മാരാർക്ക്.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും, ശില്പവുമാണ് പുരസ്ക്കാരം. തലശ്ശേരിയുടെ ചിത്രകലാ പാരമ്പര്യത്തിന്റെ വക്താവും, ചിത്രകലാ പഠന രംഗത്തെ നിരന്തര സാന്നിദ്ധ്യവുമായ മാരാർ ചരിത്ര ഗവേഷകനും, പ്രഭാഷകനുമാണ്.
കേരള സ്കൂൾ ഓഫ് ആട്സ്
93 വർഷത്തിലേക്ക് കടക്കുന്ന വേളയിലാണ്ചിത്ര ശില്പകലാ രംഗത്തെ പ്രതിഭകളെ ആദരിക്കുന്നത്.
ഇ. വത്സരാജ് അധ്യക്ഷനും എഴുത്തുകാരൻ സി.വി.ബാലകൃഷ്ണൻ, ചിത്രകാരൻമാരായ നേമം പുഷ്പരാജ്, എബി എൻ ജോസഫ് എന്നിവർ അംഗങ്ങളായ ജൂറിയാണ് പുരസ്ക്കാര നിർണ്ണയം നടത്തിയത്.
ഡിസംബറിൽ തലശ്ശേരിയിൽ വെച്ച് പുരസ്കാര സമർപ്പണം നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു..
ഇ. വത്സരാജ്, എബി എൻ ജോസഫ്, മഹേഷ് മാറോളി, കെ.പി മുരളിധരൻ, വിനയഗോപാൽ, പ്രദീപ് ചൊക്ലി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.