ഏഴാമത് പുതുച്ചേരി സംസ്ഥാന കളരി പയറ്റിൽ വിജയികളായ പള്ളൂർ സി വി എം കളരി സംഘത്തിലെ കുട്ടികളെ അനുമോദിച്ചു
ഏഴാമത് പുതുച്ചേരി സംസ്ഥാന കളരി പയറ്റിൽ വിജയികളായ പള്ളൂർ സി വി എം കളരി സംഘത്തിലെ കുട്ടികളെ അനുമോദിച്ചു കളരി ഗുരുക്കൾ കെ സി ശശികുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കളരിസംഘം രക്ഷാധികാരി രാഘവൻ വലിയപറമ്പ് കുട്ട
ഏഴാമത് പുതുച്ചേരി സംസ്ഥാന കളരി പയറ്റിൽ വിജയികളായ പള്ളൂർ സി വി എം കളരി സംഘത്തിലെ കുട്ടികളെ അനുമോദിച്ചു
കളരി ഗുരുക്കൾ കെ സി ശശികുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കളരിസംഘം രക്ഷാധികാരി രാഘവൻ വലിയപറമ്പ് കുട്ടികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. സംഘം പ്രസിഡണ്ടും ഇൻസ്ട്രക്ടും ആയ ജിതേഷ്, സെക്രട്ടറി ശരത് മാഹി, ജോ. സെക്രട്ടറി വിപിൻ കെ പാറാൽ എന്നിവർ സംസാരിച്ചു
പങ്കെടുത്ത 52 ഇനങ്ങളിൽ 32 ഇനങ്ങളിലും മെഡലുകൾ നേടി. 18 വിദ്യാർത്ഥികൾ നാഷണൽ കളരി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യോഗ്യത നേടി.
മെയ് പയറ്റ്, തെക്കൻ ചുവടുകൾ, ചവിട്ടി പൊങ്ങൽ, നെടുവടിപ്പയറ്റ് കുറുവടി പയറ്റ് , ഉറുമി വീശൽ എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത്