വയലാര്‍ അവാര്‍ഡ് ആര്‍ രാജശ്രീയ്ക്ക്
അമ്പതാമത് വയലാര്‍ അവാര്‍ഡ് ആര്‍ രാജശ്രീയ്ക്ക്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ആത്രേയകം എന്ന നോവലിനാണ് പുരസ്‌കാരം.
ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മ്മിച്ച ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവില്‍ ജനിച്ച ആര്‍ രാജശ്രീ 'കല്യാണിയെന്നും ദാക്ഷായിണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത' എന്ന നോവലിലൂടെയാണ് ശ്രദ്ധേയയായത്. ഈ നോവലിന് 2021-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 'ആത്രേയകം' ആണ് രാജശ്രീയുടെ മറ്റൊരു പ്രധാന നോവല്‍. വേൾഡ് വിഷൻ ന്യൂസ്. നായികാ നിര്‍മിതി, വഴിയും പൊരുളും, അപസര്‍പ്പകാഖ്യാനങ്ങള്‍: ഭാവനയും രാഷ്ട്രീയവും, കൃഷ്ണനുവേണ്ടിയുണ്ടായ പെണ്ണുങ്ങള്‍ എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് മലയാള വിഭാഗം ആന്‍ഡ് ഗവേഷണ കേന്ദ്രത്തില്‍ അധ്യാപികയായ രാജശ്രീയുടെ 'കമലാലക്ഷ്മണം' എന്ന നോവല്‍ ഇപ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു.
ഒ വി ഉഷ, സുഭാഷ് ചന്ദ്രന്‍, വി വിജയകുമാര്‍ എന്നിവരാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് വൈകുന്നേരം 5:30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് നടത്തും. സംസ്ഥാന മുഖ്യമന്ത്രി വി. ഡി സതീശന്‍ അവാര്‍ഡ് സമര്‍പ്പിക്കും.