*പി.പി.രാമക്യഷ്ണൻ അനുസ്മരണവും കമ്മ്യൂണിസ്റ്റ് കുടുംബ സംഗമവും സംഘടിപ്പിച്ചു.

*പി.പി.രാമക്യഷ്ണൻ അനുസ്മരണവും കമ്മ്യൂണിസ്റ്റ് കുടുംബ സംഗമവും സംഘടിപ്പിച്ചു.

 മാഹി : കോടിയേരി, സി.എച്ച്. ചിരസ്മരണയുടെയും ഒക്ടോബർ 25 ന് നടക്കുന്ന ജില്ലാതല റാലിയുടെയും ഭാഗമായുള്ള മാഹി ലോക്കൽതല കുടുംബ സംഗമവും, പി.പി.രാമകൃഷ്ണൻ അനുസ്മരണവും കെ.പി സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സി.പി.ഐ.(എം )  സംസ്ഥാനസമിതി അംഗം സ: പനോളി വത്സൻ ഉദ്ഘാടനം നിർവ്വഹിച്ചു.

 മാഹി ക്യാപിറ്റോൾ വെഡ്ഡിങ്ങ് സെന്ററിൽ വച്ച് നടന്ന പരിപാടി
യിൽ കെ.പി.നൗഷാദ് 
സ്വാഗതവും, തലശ്ശേരി ഏരിയ  സെക്രട്ടറി സി.കെ.രമേശൻ, മാഹി MLA ടി. അശോക് കുമാർ, നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, വി. ജനാർദ്ധനൻ, ടി.സുരേന്ദ്രൻ, വി. ജയബാലു എന്നിവർ സംസാരിച്ചു.അടിയന്തിരാവസ്ഥയിൽ ജയിൽവാസം അനുഭവിച്ചവരേയും, മുതിർന്ന പാർട്ടി മെമ്പർമാരേയും, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുകയും  വിവിധ ഇനം കലാപരിപാടികൾ സംഘടിപ്പിക്കുകയുംചെയ്തു.