മാഹി ബസിലിക്ക തിരുനാൾ: കെ.എസ്.ആർ.ടി.സി പ്രത്യേക സർവ്വീസ് നടത്തും

മാഹി ബസിലിക്ക തിരുനാൾ: കെ.എസ്.ആർ.ടി.സി പ്രത്യേക സർവ്വീസ് നടത്തും

മാഹി ബസിലിക്ക സെന്റ് തെരേസ ദേവാലയ തിരുന്നാൾ മഹോത്സവത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി പ്രത്യേക സർവ്വീസ് നടത്തുന്നു. ഇന്നു മുതൽ 22 വരെ വരെയാണ് സർവ്വീസ് നടത്തുക. രാവിലെ 8 മണിക്ക് പെരുമ്പടവിൽ നിന്നും ആരംഭിക്കുന്ന സർവ്വീസ് ചപ്പാരപ്പടവ്, തളിപ്പറമ്പ്, മയ്യിൽ ചാലോട് വഴി മാഹിയിൽ എത്തിച്ചേരും. ദർശനത്തിനു ശേഷം തിരിച്ച് പെരുമ്പടവിൽ എത്തിച്ചേരുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 630 രൂപയാണ് യാത്രാനിരക്ക്. ബുക്കിംങ്ങ് ലഭ്യതയ്ക്ക് അനുസരിച്ചായിരിക്കും സർവ്വീസ് നടത്തുക. ബുക്കിംങ്ങ് നമ്പർ: 9497007857, 8089463675.
ഈ പ്രത്യേക സർവ്വീസ് തളിപ്പറമ്പ് എം.എൽ.എ ടി കെ ഗോവിന്ദൻ മാസ്‌റ്ററുടെ ആവശ്യം പരിഗണിച്ചാണ് അനുവദിച്ച
ത്. ഇന്നത്തെ യാത്ര സൗജന്യമായിരിക്കും.