പയ്യന്നൂര്‍ മീഡിയ ഫോറം നിലവില്‍വന്നു
പയ്യന്നൂര്‍: പയ്യന്നൂരില്‍ മാധ്യമ പ്രവര്‍ത്തകരുടെ പുതിയ കൂട്ടായ്മയായി പയ്യന്നൂര്‍ മീഡിയ ഫോറം നിലവില്‍ വന്നു. പയ്യന്നൂരില്‍ പുതിയൊരു മാധ്യമ സംസ്‌കാരം രൂപപ്പെടുത്തുകയാണ് പയ്യന്നൂര്‍ മീഡിയ ഫോറത്തിന്റെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പയ്യന്നൂരിലെ സജീവ മാധ്യമ പ്രവര്‍ത്തകരാണ് ഈ കൂട്ടായ്മയിലുള്ളത്. രണ്ടുദിവസങ്ങളിലായി നടന്ന യോഗങ്ങള്‍ക്കൊടുവിലാണ് പയ്യന്നൂര്‍ മീഡിയ ഫോറം എന്ന പേരില്‍ പയ്യന്നൂരിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയുണ്ടാക്കുവാന്‍ തീരുമാനമായത്. യു.കെ.ദിനേശന്റെ അധ്യക്ഷതയിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നത്. ഈ കൂട്ടായ്മയയിലെ ചര്‍ച്ചകള്‍ക്കൊടുവിലാണ് പയ്യന്നൂര്‍ മീഡിയ ഫോറം രൂപീകരിക്കാന്‍ തീരുമാനിച്ചത്. പീറ്റര്‍ ഏഴിമല, വിജയന്‍ തെരുവത്ത്, ഭാസ്‌കരന്‍ വെള്ളൂര്‍, ടി.ബാബു പഴയങ്ങാടി, പി.പി.ലിബീഷ് കുമാര്‍, കെ.കെ.അഷറഫ്, സി.ധനഞ്ജയന്‍, കെ.അജിത, രജീഷ് കുളങ്ങര, ഇ.പി. സന്തോഷ്‌കുമാര്‍, വി.എച്ച്.സജേഷ്, ഹേമന്ത് ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
യു.കെ. ദിനേശനെ പ്രസിഡന്റായും പീറ്റര്‍ ഏഴിമലയെ സെക്രട്ടറിയായും വിജയന്‍ തെരുവത്തിനെ ട്രഷററായും തെരഞ്ഞെടുത്തു. ഇ.പി. സന്തോഷ്‌കുമാര്‍, കെ.അജിത എന്നിവരെ വൈസ് പ്രസിഡന്റുമാരായും ഭാസ്‌കരന്‍ വെള്ളൂര്‍, പി. ഹേമന്ത് ചന്ദ്രന്‍ എന്നിവരെ ജോ.സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. ഗണേശന്‍ പയ്യന്നൂര്‍, കെ.പി.രാജീവന്‍ എന്നിവരെ മീഡിയ കോ-ഓര്‍ഡിനേറ്റര്‍മാരായും തെരഞ്ഞെടുത്തു. പത്രസമ്മേളനങ്ങള്‍ നടത്താനാഗ്രഹിക്കുന്നവര്‍ 8086121566, 9249332430, 8848932774 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.