അഡ്വ. എം കെ പ്രേംനാഥ് അനുസ്മരണം
ചോമ്പാല : സോഷ്യലിസ്റ്റും മുൻ എംഎൽഎയും ജനതാ പ്രസ്ഥാനങ്ങളുടെ മുൻനിര നേതാക്കളിൽ പ്രധാനിയുമായിരുന്ന അഡ്വ:എം കെ പ്രേം നാഥ് ന്റെ മൂന്നാം ചരമ വാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ തട്ടോളിക്കരയിലെ സ്മൃതി കുടീരത്തിൽ പുഷ്പ്പാർച്ചനയും അനുസ്മരണവും നടന്നു. അനുസ്മരണ സമ്മേളനം ആർ ജെ ഡി ദേശീയ സമിതി അംഗം മുൻ മന്ത്രി കെ പി മോഹനൻ ഉദ്ഘാടനം ചെയ്തു. പി പി പ്രസീത്കുമാർ ആദ്യക്ഷത വഹിച്ചു. മനയത്ത് ചന്ദ്രൻ, എം കെ ഭാസ്കരൻ, ഇ പി ദാമോദരൻ മാസ്റ്റർ, കെ കെ കൃഷ്ണൻ,പി പി രാജൻ കെ ലീല, പ്രഭീഷ് അദിയൂർ, കിരൺ ജിത്ത് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. കെ പി രജിൽ സ്വാഗതവും ശിവകുമാർ കെ നന്ദിയും പറഞ്ഞു. അഡ്വ:എം കെ പ്രേoനാഥ് മൂന്നാം ചരമ വാർഷിക ദിനത്തിൽ സ്മൃതി കുടീരത്തിൽ നടന്ന പുഷ്‌പ്പാർച്ചന