ശിവസൂര്യയുടെ തിരോധാനം ആഭ്യന്തരമന്ത്രിക്ക് നിവേദനം നൽകി ആക്ഷൻ കമ്മിറ്റി
ചൊക്ലി : രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയായ ശിവസൂര്യയുടെ തിരോധാനത്തിൽ ആക്ഷൻ കമ്മിറ്റി ആഭ്യന്തരമന്ത്രിക്ക് നിവേദനം നൽകിയതിനു ശേഷം ശിവസൂര്യയുടെ ദുരൂഹ തിരോധാനത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ആഭ്യന്തരമന്ത്രി ക്രൈം ബ്രാഞ്ച് മേധാവിയെ ഫോണിൽ വിളിച്ച് നിർദ്ദേശം നൽകി . പാനൂർ നഗരസഭ ചെയർപേഴ്സൺ ആക്ഷൻ കമ്മിറ്റി ചെയർമാനുമായ നൗഷത്ത് ടീച്ചർ , വൈസ് ചെയർമാൻ ബാബു മാസ്റ്റർ, വാർഡ് കൗൺസിലറും ആക്ഷൻ കമ്മിറ്റി കൺവീനറുമായ ഹസീന കെ സി , രാമവിലാസം ഹയർസെക്കൻഡറി സ്കൂൾ അസോസിയേറ്റ് എൻസിസി ഓഫീസർ രാവിദ്ദ് മാസ്റ്റർ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ വി നാസർ മാസ്റ്റർ, സത്യൻ ടി കെ ,രവി പൂവുള്ളതിൽ ,ഫഹദ് പി പി , രവി എൻ കെ, രാകേഷ് പാറക്കെട്ടിൽ , പ്രമോദ്, ഷിനീഷ് സി , ശിവസൂരിയുടെ അച്ഛൻ ജിഗിഷ് തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.