സൂര്യ കൃഷ്ണമൂർത്തിയെ അനുസ്‌മരിച്ചു
മാഹി : കേരള സാംസ്കാരിക ഭൂപടത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച അതുല്യ കലാസംഘാടകനും സാംസ്കാരിക നായകനുമായ സൂര്യ കൃഷ്ണമൂർത്തിയെ തിങ്കൾ യൂണിറ്റി അനുസ്‌മരിച്ചു. ആർട്ടിസ്റ്റ് ടി എം സജീവൻ അനുസ്മരണ യേഗം ഉദ്ഘാടനം ചെയ്തു. ജയിംസ് സി ജോസഫ് അധ്യക്ഷനായി. ടി പി ഷൈജിത്ത് അനുസ്മരണ ഭാഷണം നടത്തി. കെ കെ മനീഷ്, പി ടി ഷെൽന, സജിനി ജോൺ, രസ്‌ന ചമ്പാട്, ഹൃദ്ഹരി, ജയിസ് ജെ ജോസഫ് എന്നിവർ സംസാരിച്ചു.