മാഹിയിൽ മുസ്ലിം ലീഗിന് ഒരു ഘടകം മാത്രം:പി.എം.എ. സലാം
മാഹി:മാഹിയിൽ മുസ്ലിം ലീഗിന് ഒരു കമ്മിറ്റി മാത്രമേയുള്ളുവെന്നും അവർതങ്ങൾക്കൊപ്പമുണ്ടെന്നും, മാഹി ഘടകം കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് കീഴിലാണ് പ്രവർത്തിക്കുന്നതെന്നും, മറിച്ചുള്ള പ്രവർത്തനങ്ങൾ നാത്തിയവരെയെല്ലാം ഇതിനകം പുറത്താക്കിയിട്ടുണ്ടെന്നും മുസ്ലിം ലീഗ് കേരള സംസ്ഥാന ജനറൽ സെക്രട്ടരി പി.എം.എ. സലാം പ്രസ്താവിച്ചു.
മുസ്ലിം ലീഗ് നേതാക്കളായ കെ.കെ.മുഹമ്മദ്, എം.എ.മഹമ്മുദ് എന്നിവരെ അനുസ്മരിക്കാൻ റിറ്റ്സ് ഓഡിറ്റോറിയത്തിൽ നടന്ന'നിലയ്ക്കാത്ത സ്മരണകൾ:പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാഫഖി തങ്ങളുടെ ഇഷ്ട ശിഷ്യനായിരുന്നു യൂത്ത് ലീഗ് സ്ഥാപകരിൽ പ്രമുഖനും, ചന്ദ്രിക എഡിറ്ററുമായിരുന്ന കെ കെ മുഹമ്മദെന്നും, വാക്കുകൾക്കുമപ്പുറം കർമ്മം കൊണ്ട് മയ്യഴിയുടെ മനസ്സിൽ ഇടം നേടിയ മനുഷ്യ സ്നേഹിയായ നേതാവായിരുന്നു എം.എ.മുഹമ്മദെന്നും കെ.എം. എ. സലാം അഭിപ്രായപ്പെട്ടു. അവർ ത്യാഗം ചെയ്ത് നേടിയ അംഗികാരത്തിന്റേയും, അന്തസ്സിന്റേയും പുറത്താണ് നമ്മൾ ജീവിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
നൂറ്റാണ്ടുകളോളം മുസ്ലീങ്ങൾ ഭരിച്ച ഉത്തരേന്ത്യയിൽ മുസ്ലീങ്ങൾ ഇപ്പോൾ തൊഴിലില്ലാതെ അലയുകയാണ്. എന്നാൽ കേരളത്തിലെ മുസ്ലീങ്ങൾ വിവിധ മേഖലകളിൽ ഏറെ മുന്നോട്ട്പോകാനിടയാക്കിയത്ജനാധിപത്യഭരണത്തിൽ ഇടപെടാൻഅവസരം ലഭിച്ചത് കൊണ്ടാണ്. ഭരിക്കാൻ വേണ്ടിയല്ല, മറിച്ച് ജനങ്ങളെ സേവിക്കാനാണ് മുസ്ലിം ലീഗ് സ്ഥാപിതമായത്. ജനസേവനത്തിന് ഭരണവും ഉപയോഗപ്പെടുത്തുന്നുവെന്നേയുള്ളൂ. കോൺഗ്രസ്സിനെ മാറ്റി നിർത്തി ബി.ജെ.പി.യെ നേരിടാനാവില്ല. ഇരുവരും എതിർക്കപ്പെടണമെന്നസി.പി.എം. നിലപാട് ബാലിശമാണ്. അത് ബി. ജെ.പി.യെ സഹായിക്കാൻ മാത്രമേ സഹായിക്കുകയുള്ളൂ.
കെ.കെ. ബഷീർ അദ്ധ്യക്ഷത വഹിച്ചു.
ദേശീയ കൗൺസിൽ അംഗംടി. ഇബ്രാഹിം കുട്ടി മുഖ്യഭാഷണം നടത്തി. തഫ് ളിം മാണിയാട്ട്, ഷറിൻ ചൊക്ലി, റംഷാദ് ഇരിട്ടി , പി.പി. വിനോദ്,
എ.കെ. ആബൂട്ടിഹാജി,
കെ.ഹരീന്ദ്രൻ , എ.വി. യൂസഫ് , നൗഷാദ് ആലമ്പത്ത്, അബ്ദുൾ കരീം, ലത്തീഫ് ജനത, യു.എ.റഹിം, ഇ.കെ.മുഹമ്മദലി, ഖാലിദ് കണ്ടോത്ത് സംസാരിച്ചു.
മുഹമ്മദ് ഇഫ്തിയാസ് സ്വാഗതവും, കെ.പി.സിദ്ദീഖ് നന്ദിയും പറഞ്ഞു.
ചിത്രവിവരണം:പി.എം.എ. സലാം ഉദ്ഘാടനം ചെയ്യുന്നു.