ജനങ്ങളുടെ ആശങ്ക പരിഹരിക്കണം'

ജനങ്ങളുടെ ആശങ്ക പരിഹരിക്കണം'

മാഹി: ചൊക്ലി... ഗ്രാമത്തി. പള്ളൂർ ചാലക്കര കുഞ്ഞിപ്പുരമുക്ക് പ്രദേശത്തെ വീടുകളിലെ കിണർ വെള്ളത്തിൽ..... ഡീസൽ പെട്രോൾ മിശ്രിതം കലർന്ന് കുടിക്കാനും മറ്റ് ആവശ്യത്തിനും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. ബന്ധപ്പെട്ട അധികാരികൾ ജനങ്ങളുടെ ആശങ്ക   മാറ്റി പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും.... മാഹി മുഴപ്പിലങ്ങാട് ബൈപ്പാസിൽ മാഹിയിലെ 900 മീറ്ററിനകത്ത് നിലവിൽ 9 പെട്രോൾ പമ്പുകളാണ് നിലവിൽ ഉളളത്.... പണി പൂർത്തീകരിച്ച പമ്പുകൾ ഉദ്ഘാടനം കാത്ത് നിൽക്കുന്നത് വേറെയും...... ഇതിന്റെ പരിസരത്ത് കഴിയുന്ന വീടുകളിലെ ജനങ്ങൾ ഈ പുതിയ വിഷയത്തിൽ ആശങ്കയിലാണ്.... ഭയപ്പാടിലുമാണ്..... ജനങ്ങളുടെ ജീവനും സ്വത്തിനും... ബന്ധപ്പെട്ട അധികാരികൾ.. വേണ്ട സുരക്ഷിത മാർഗങ്ങൾ നൽകണമെന്നും.... ശുദ്ധമായ കുടിവെള്ളം എത്തിക്കാനും.. നിലവിലെ പ്രശ്നപരിഹാരത്തിന് മുന്നോട്ടുവരണമെന്നും Cpim പള്ളൂർ ലോക്കൽ കമ്മിറ്റി ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടുകയാണ്... ഈ പ്രശ്നത്തിന് പരിഹാരം കാണാത്ത പക്ഷം സിപിഐഎം ശക്തമായ പ്രക്ഷോഭത്തിന് തയ്യാറാകുമെന്നും ഈ അവസരത്തിൽ ബന്ധപ്പെടുക അധികാരികളോട് ശ്രദ്ധയിൽപ്പെടുത്തുകയാണ്
ഫോട്ടോ...... ഡീസൽ മിശ്രിതം  കലർന്ന  വീടുകളിൽ CPIM പള്ളൂർ ലോക്കൽ കമ്മിറ്റി നേതാക്കന്മാർ സന്ദർശനം നടത്തി.... ജനങ്ങൾക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം നൽകി.... അവരുടെ വിഷയത്തിൽ അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകി.....


പള്ളൂർ പ്രദേശത്തെ പെട്രോൾ പമ്പുകളുടെ അമിതമായ കടന്നുകയറ്റം; റസിഡൻസ് മേഖലകളിലെ കിണറുകളിലെ കുടിവെള്ളം മലിനമാകുന്നതിൽ അടിയന്തര നടപടി വേണം — ഡിവൈഎഫ്ഐ പള്ളൂർ മേഖലാ കമ്മിറ്റി

പള്ളൂർ പ്രദേശത്തെ ജനവാസ മേഖലകളോട് ചേർന്നും പെട്രോൾ പമ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, പ്രദേശത്തെ റസിഡൻസ് മേഖലകളിലെ കിണറുകളിലെ ശുദ്ധജലത്തിൽ പെട്രോളിന്റെയും മറ്റ് ഇന്ധനങ്ങളുടെയും അംശം കലരുന്നതായി ഉയരുന്ന പരാതികൾ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്.

ജനങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസ്സുകളായ കിണറുകളിൽ ഇന്ധനം കലർന്ന് ജലം മലിനമാകുന്നത് ഗുരുതരമായ ആരോഗ്യ-പരിസ്ഥിതി പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യമാണുള്ളത്. ജനവാസ കേന്ദ്രങ്ങളുടെ സുരക്ഷയും കുടിവെള്ളത്തിന്റെ ശുദ്ധതയും ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണം.

കിണറുകളിലെ വെള്ളത്തിന്റെ ശാസ്ത്രീയ പരിശോധന നടത്തുകയും, മലിനീകരണത്തിന്റെ ഉറവിടം കണ്ടെത്തുകയും, നിലവിലുള്ള പെട്രോൾ പമ്പുകളുടെയും ഇന്ധന സംഭരണ സംവിധാനങ്ങളുടെയും സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കുകയും വേണം. ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയാകുന്ന തരത്തിലുള്ള വീഴ്ചകൾ കണ്ടെത്തിയാൽ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കണം.

ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് ശാശ്വതമായ പരിഹാരം ഉറപ്പാക്കണം.
അല്ലാത്ത പക്ഷം, ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക്  
ഡി വൈ എഫ് ഐ  നേതൃത്വം നൽകും 

 DYFI പള്ളൂർ മേഖല കമ്മിറ്റി