ടി. പത്മനാഭനുമായി മുഖാമുഖം : "പ്രകാശം പത്മനാഭ"വും പ്രശാന്ത് ഒളവിലത്തിന്റെ ചിത്രപ്രദർശനം ഉദ്ഘാടനവും .

ടി. പത്മനാഭനുമായി  മുഖാമുഖം : "പ്രകാശം പത്മനാഭ"വും  പ്രശാന്ത്  ഒളവിലത്തിന്റെ ചിത്രപ്രദർശനം ഉദ്ഘാടനവും .

ടി. പത്മനാഭനുമായി മുഖാമുഖം : "പ്രകാശം പത്മനാഭ"വും പ്രശാന്ത് ഒളവിലത്തിന്റെ ചിത്രപ്രദർശനം ഉദ്ഘാടനവും . 2026 സെപ്റ്റംബർ 27. ഞായർ വൈകു: 3മണി.മലയാള കലാഗ്രാമം

ന്യൂ മാഹി മലയാള കലാഗ്രാമം, എ. പി. കുഞ്ഞിക്കണ്ണൻ ലൈബ്രറിയുടെ പ്രവർത്തനം പൊതുജന പങ്കാളിത്തത്തോടെ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മാസാന്ത /ദ്വൈമാസ 
കലാ-സാഹിത്യ സാംസ്കാരിക- സാമൂഹിക പരിപാടികൾ വിഭാവനം ചെയ്യുന്നു. 
ഇതിനു തുടക്കം കുറിച്ച് വിഖ്യാത കഥാകാരൻ  ശ്രീ. ടി. പത്മനാഭൻ നാരായണൻ കാവുമ്പായിയുമായി നടത്തുന്ന "പ്രകാശം പത്മനാഭം...." മുഖാ മുഖവും പ്രശാന്ത് ഒളവിലത്തിന്റെ ചിത്രപ്രദർശനവും 
സപ്റ്റംബർ : 27 ഞായർ വൈകിട്ട് 3ന് നടക്കും.

ചിത്രപ്രദർശനം കലാഗ്രാമം എം. വി. ദേവൻ ആർട്ട്‌ ഗാലറിയിൽ 
ശ്രീ. ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്യും. ശ്രീ. ചാലക്കര പുരുഷു ചിത്രപരിചയം നടത്തും. അഡ്വ.സജ്‌ന എൻ. കെ. സ്വാഗതവും വൈ.എം.അനിൽ കുമാർ നന്ദിയും പറയും.
പ്രദർശനം ഒക്ടോബർ 2 ന് അവസാനിക്കും.

തുടർന്ന് നടക്കുന്ന മുഖാമുഖം പരിപാടിയിൽ ലൈബ്രറി പ്രസിഡണ്ട്‌ ഡോ. എ.പി. ശ്രീധരന്റെ അധ്യക്ഷതയിൽ വിശ്രുത കഥാകാരൻ ശ്രീ ടി. പത്മനാഭനും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സിക്രട്ടറി ശ്രീ. നാരായണൻ കാവുമ്പായിയുമായി  മുഖാമുഖം "പ്രകാശം പത്മനാഭം"നടക്കും വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി സാഗതവും കലാഗ്രാമം അഡ്മിനിസ്‌ട്രെറ്റർ പി. ജയരാജൻ നന്ദിയും പറയും.
പത്ര സമ്മേളനത്തിൽ :
ഡോ.എ.പി.ശ്രീധരൻ, അസീസ് മാഹി, 
ജയരാജൻ പി,
ചാലക്കര പുരുഷു,
അഡ്വ. സജ്‌ന.എം. കെ 
പ്രശാന്ത് ഒളവിലം,
വൈ എം അനിൽകുമാർ 
പങ്കെടുത്തു.