*അധ്യാപക കൂട്ടായ്മയുടെ വാർഷിക സംഗമം; വിരമിച്ചവർക്ക് യാത്രയയപ്പ്*
*അധ്യാപക കൂട്ടായ്മയുടെ വാർഷിക സംഗമം; വിരമിച്ചവർക്ക് യാത്രയയപ്പ്*മാഹി: ഗവ. സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (ജി.എസ്.ടി.എ) മാഹി ഉപജില്ലാ വാർഷിക ജനറൽ ബോഡി യോഗവും വിരമിച്ച അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും
മാഹി: ഗവ. സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (ജി.എസ്.ടി.എ) മാഹി ഉപജില്ലാ വാർഷിക ജനറൽ ബോഡി യോഗവും വിരമിച്ച അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. മാഹി പി.എം.ശ്രീ ഉസ്മാൻ ഗവ. സ്കൂളിൽ നടന്ന ചടങ്ങിൽ ജി.എസ്.ടി.എ പ്രസിഡന്റ് പി. യതീന്ദ്രൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സാജിത ഭാസ്കർ വാർഷിക റിപ്പോർട്ടും ട്രഷറർ എം. വിദ്യ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. മാഹി പി.എം.ശ്രീ ഉസ്മാൻ ഗവ. സ്കൂൾ പ്രധാനാധ്യാപകൻ മുരളീധരൻ, മുൻ ട്രഷറർ പി.കെ. സതീഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു.
റിപ്പോർട്ടിന്മേലുള്ള ചർച്ചയും പ്രമേയ അവതരണവും എക്സിക്യൂട്ടീവ് അംഗം സനൽകുമാർ നിർവഹിച്ചു. പുതിയ ഭാരവാഹികളെ ജി.എസ്.ടി.എ മുൻ പ്രസിഡന്റ് ശശികുമാർ പ്രഖ്യാപിച്ചു.
ഈ വർഷം വിരമിച്ച അധ്യാപകരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ച് യാത്രയയപ്പ് നൽകി. സി.വി. നിഷിത കുമാരി നന്ദി പറഞ്ഞു.