എയിഡഡ് മേഖലയിലെ അനധ്യാപക ജീവനക്കാരുടെ പ്രശ്നപരിഹാരത്തിന് സമിതിയെ രൂപീകരിക്കും - വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം :
എയിഡഡ് വിദ്യാഭ്യാസ മേഖലയിലെ അനധ്യാപക ജീവനക്കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി അംഗീക്യത അനധ്യാപക സംഘടനകളുടെ യോഗം വിദ്യാഭ്യാസ മന്ത്രി അഡ്വ എൻ ഷംസുദ്ദീൻ വിളിച്ചു ചേർത്തു , പൊതു വിദ്യാഭ്യാസ ഡയറക്ടർ അരുൺ വിജയൻ IAS , വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി അഡ്വക്കേറ്റ് ഷംസുദ്ദീൻ വിളിച്ചുചേർത്ത യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ശ്രീ. വി. പി. മുന്നാസ് ,സംസ്ഥാന ജനറൽ സെക്രട്ടറി പ്രശോഭ് കൃഷ്ണൻ ജി. പി. , സംസ്ഥാന ട്രഷറർ ഗോപികൃഷ്ണൻ എൻസിറ്റി എന്നിവർ പങ്കെടുക്കുകയും അനധ്യാപക മേഖലയിലെ പ്രശ്നങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. വളരെ ക്രിയാത്മകമായാണ് മന്ത്രി വിഷയങ്ങളെ സമീപിച്ചത്. വിഷയങ്ങൾ പരിഹരിക്കാവുന്നതിനാവശ്യമായ ഇടപെടലുകൾ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകി. കൂടാതെ ഈ വിഷയങ്ങൾ പരിശോധിക്കുന്നതിന് വേണ്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർ അധ്യക്ഷനായി, എയിഡഡ് സ്കൂൾ സംഘടന ഭാരവാഹികളെ കൂടി ഉൾപ്പെടുത്തി ഒരു സബ്കമ്മിറ്റി രൂപീകരിക്കുന്നതിനും മൂന്നുമാസത്തിനകം റിപ്പോർട്ട് നൽകുന്നതിനും തീരുമാനമെടുത്തു. എയിഡഡ് സ്കൂൾ അനധ്യാപക ജീവനക്കാരുടെ വിഷയങ്ങളിൽ അനുഭാവപൂർവ്വം തീരുമാനമെടുത്ത മന്ത്രിയെ എയിഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു.