തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ശസ്ത്രക്രിയ വൈകിയെന്ന് കുടുംബത്തിന്റെ ആരോപണം!

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാത ശിശു മരിച്ചു. പേരാവൂർ സ്വദേശിനിയായ ശ്രീജയുടെ കുഞ്ഞാണ് മരിച്ചത്.

ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായെന്നും, ശസ്ത്രക്രിയ നടത്താൻ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി ശ്രീജയുടെ ഭർത്താവ് ബിജേഷ് പരാതി നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് ആശുപത്രി അധികൃതർ രംഗത്തെത്തി. തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്ന് ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് വ്യക്തമാക്കി. ഗർഭപാത്രത്തില്‍ വെച്ച്‌ കുഞ്ഞും മറുപിള്ളയും വേർപെട്ടതാണ് അപകടത്തിന് കാരെന്നാണ് ആശുപത്രിയുടെ വിശദീകരണം.