ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്: മുൻ മന്ത്രി ഇ.വത്സരാജിന്

ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്: മുൻ മന്ത്രി ഇ.വത്സരാജിന്

കാൽ നൂറ്റാണ്ടുകാലം മയ്യഴിയുടെ ജനപ്രതിനിധിയും പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രിയും ആധുനിക മയ്യഴിയുടെ രാജശിൽപ്പിയുമായ ഇ.വത്സരാജ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് കരസ്ഥമാക്കി. വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കുന്ന കണ്ണൂർ വിഷൻ സക്സസ് സ്റ്റോറീസ് അവാർഡുകളുടെ ഭാഗമായാണ് പുരസ്കാരം. കണ്ണൂർ വിഷന്റെ ജനപ്രിയ പരിപാടിയായ സക്സസ് സ്റ്റോറീസ് 200 എപ്പിസോഡുകൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 ന് വൈകുന്നേരം 5 മണിക്ക് മാഹി ഡെന്റൽ കോളേജിലെ ഓഡിറ്റോറിയത്തിൽ വെച്ച്
നടത്തുന്ന ഫെസ്റ്റിവ – സീസൺ 2 പരിപാടിയിൽ വെച്ചാണ് വത്സരാജിനെ അവാർഡ് നൽകി ആദരിക്കുന്നത്.  സക്സസ് സ്റ്റോറീസിന്റെ 200 എപ്പിസോഡുകളുടെ ആഘോഷപരിപാടികളും നടക്കും.